ശരവേശത്തില് കുതിക്കുന്ന ജീവിതച്ചെലവിന് മുന്നില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് പിന്തുണയേകാന്‍ പദ്ധതികളുമായി ചാന്‍സലര്‍ ഈ വര്‍ഷം തന്നെ 1 പെന്‍സ് ഇന്‍കംടാക്സ് വെട്ടിക്കുറയ്ക്കാനും, വാം ഹോം ഡിസ്കൗണ്ട് നൂറുകണക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ച് നല്‍കാനുമുള്ള പദ്ധതികളാണ് ചാന്‍സലര്‍ തയാറാക്കുന്നതെന്നാണ് വിവരം. ജനജീവിതം ദുസഹമാകുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്ക്കാന് കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് ഇടപെടല്‍.
വാം ഹോം ഡിസ്കൗണ്ട് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും മൂന്ന് മില്ല്യണ്‍ ഭവനങ്ങള്‍ക്ക് ഒക്ടോബറില്‍ 150 പൗണ്ട് ബില്‍ കുറച്ച് നല്‍കും. ഇന്‍കംടാക്സ് 20 പെന്‍സില്‍ നിന്നും 19 പെന്‍സ് ആയി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി 2024 ഏപ്രിലിലാണ് നിലവില്‍ വരുക. ഇത് ഒരു വര്‍ഷം മുന്നോട്ട് നീക്കാനും സുനാക് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിലവര്‍ദ്ധനവില്‍ പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കാന്‍ എത്രയും വേഗം നടപടികള്‍ വേണമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.
2022ലെ അവസാന പാദത്തില്‍ പണപ്പെരുപ്പം 10.25% വരെ എത്തിയേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്.