അസോസിയേഷന്‍

ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്‌സ്‌ബെറി ഫാമില്‍ നടന്നു

ബര്‍മിംഗ്ഹാം റാന്നി മലയാളി അസോസിയേഷന്റെ പൊതു യോഗവും വാര്‍ഷിക ക്യാമ്പും വുസ്റ്റെര്‍ഷെയറിലെ ട്വീക്സ്ബെറി ഫാമില്‍ വെച്ചു നടന്നു. നൂറില്‍പരം കുടുംബങ്ങള്‍ അടങ്ങുന്ന റാന്നി പ്രദേശവാസികളാണ് പരിപാടിയില്‍ പങ്കെടുത്തത് , കോവിഡിന് ശേഷം നടന്ന ആദ്യ കുട്ടായ്മയായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ മുന്ന് ദിവസത്തെ ക്യാമ്പായാണ് പരിപാടി സംഘടിപ്പിച്ചത് ഈ കഴിഞ്ഞ വെള്ളിയാഴ്ചയില്‍ ട്വീക്സ്ബെറിയിലെ ഫാം ഹൗസിലെ അങ്കണത്തില്‍ വെച്ച് നടന്ന ക്യാമ്പ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിവിധ പരിപാടികള്‍ കൊണ്ട് സമൃദ്ധമായിരുന്നു . കൂടാതെ പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ചു നടന്നു. കഴിഞ്ഞ കാലയളവിലെ റാന്നി മലയാളികളുടെ മാത്രമല്ല യുകെയിലെ താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാന്‍ കഴിയാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന റാന്നി മലയാളി അസോസിയേഷന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായാണ് മുന്‍പോട്ടു പോകുന്നത് .

പരിപാടിയില്‍ മുന്‍ പ്രസിഡന്റ് കുരുവിള തോമസ് (ജോ ) സെക്രട്ടറി സുധിന്‍ ഭാസ്കര്‍ , ട്രെഷറര്‍ സുനീഷ് കുന്നിരിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൂടാതെ റാന്നിയില്‍ നിന്നുമുള്ള മേയര്‍ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് കുരുവിള തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ സമേളനത്തില്‍ സെക്രട്ടറി സുധിന്‍ ഭാസ്‌ക്കര്‍ റിപ്പോര്‍ട്ടു അവതരിപ്പിക്കുകയും ട്രെഷറര്‍ സുനീഷ് കുന്നിരിക്കല്‍ കണക്കവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. പിന്നീട് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു പ്രസിഡന്റായി എബിമോന്‍ ജെക്കബിനെയും സെക്രട്ടറിയായി സോജന്‍ വി ജോണിനെയും തെരഞ്ഞെടുത്തു , ട്രെഷററായി അനില്‍ നെല്ലിക്കല്‍ , വൈസ് പ്രെസിഡന്റായി ലിസി അബ്രഹാമിനെയും ജോയിന്റ് സെക്രട്ടറിയായി നിഷ മജുവിനെയും തെരെഞ്ഞെടുത്തു കൂടാതെ നിഹില്‍ ജോബിന്‍ മാത്യു , ജോമോന്‍ എബ്രഹാം , ജോമോന്‍ ജോസ് , കുരുവിള തോമസ് , സുധിന്‍ ഭാസ്കര്‍ , സുനീഷ് കുന്നിരിക്കല്‍ കുരിയാക്കോസ് ഉണ്ണിട്ടന്‍ ,വെല്‍കി രാജീവ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

പുതുമയാര്‍ന്ന പരിപാടികളുമായി യു കെയില്‍ ആകമാനം ഉള്ള പുതിയതായി വന്ന റാന്നി പ്രദേശവാസികളെ സംഘടിപ്പിച്ചു കൊണ്ട് അസോസിയേഷന്റെ പ്രവര്‍ത്തനം മുന്‍പോട്ടു കൊണ്ട് പോകും എന്ന് പ്രസിഡന്റ് എബിമോന്‍ ജേക്കബ് അറിയിച്ചു. വേറിട്ട പരിപാടികളുമായി മുന്ന് ദിന ക്യാമ്പ് വിപുലീകരിക്കും എന്ന് സെക്രട്ടറി സോജന്‍ ജോണ്‍ അറിയിച്ചു. വിവിധ പരിപാടികളോട് വാര്‍ഷിക പൊതു യോഗം അവസാനിച്ചു.

 • യു കെയിലെ മലയാളി വനിതാ സംരംഭകര്‍ക്ക് മാതൃകയായി ലീഡ്‌സിലെ ജൂലി ഉമ്മന്‍
 • യുകെകെസിഎ ദേശീയ കണ്‍വന്‍ഷന്‍; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ക്നായിത്തൊമ്മന്‍ നഗറിലേക്ക്
 • 170 വനിതകളെ പങ്കെടുപ്പിച്ച്, മഹാ നൃത്തവുമായി യുകെകെസിഎ വനിതാ വിഭാഗം
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന് പുതിയ ഭാരവാഹികള്‍
 • യുക്മ കേരളപൂരം വള്ളംകളി 2022: ടീം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി വ്യാഴാഴ്ച ; വനിതകള്‍ക്കും അവസരം
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ 25ന്
 • മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റിന് ക്രോയിഡോണില്‍ ഉജ്ജ്വല പരിസമാപ്തി
 • യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യന്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി, ഡിക്സ് ജോര്‍ജ് ട്രഷറര്‍
 • കഥകളി മുതല്‍ കളരിപ്പയറ്റ് വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍ അക്കാദമി
 • യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം നാളെ ബര്‍മിംങ്ഹാമില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions