സിനിമ

ഇഡിയ്ക്കു മുമ്പില്‍ എത്തുന്നത് ഒഴിവാക്കാന്‍ മോഹന്‍ലാല്‍


പുരാവസ്‌തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യംചെയ്യുന്നതു നീളും. കേസന്വേഷിക്കുന്ന രണ്ട്‌ ഉദ്യോഗസ്‌ഥരെ അടിയന്തരമായി ഡല്‍ഹിയ്‌ക്കു വിളിപ്പിച്ച സാഹചര്യത്തിലാണിത്‌. ഈയാഴ്‌ച ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഇ.ഡി കഴിഞ്ഞാഴ്‌ച മോഹന്‍ലാലിനു നോട്ടീസ്‌ അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. മേഖലാ ഓഫീസില്‍ നേരിട്ട് എത്തണമെന്നായിരുന്നു നിര്‍ദേശം.

അതേസമയം മോഹന്‍ലാല്‍ നേരിട്ടു ഹാജരാകാന്‍ സാധ്യതയില്ലെന്നും അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കുമെന്നാണ്‌ വിവരം. അഭിഭാഷകന്റെ വിശദീകരണം തൃപ്‌തികരമല്ലെങ്കിലേ മോഹന്‍ലാല്‍ നേരിട്ടു ഹാജരാകേണ്ടി വരൂവെന്നാണു വിലയിരുത്തല്‍. മോന്‍സണ്‍ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടതു അനിവാര്യമാണെന്നാണ്‌ ഇ.ഡി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിട്ടുണ്ടെന്ന്‌ ഇ.ഡിക്കു മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന നടന്‍ ബാലയാണ് മോഹന്‍ലാലിനെ ഇവിടെ കൊണ്ടുവന്നതെന്നാണു മൊഴിയില്‍ പറഞ്ഞിരുന്നത്‌.

  • നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന
  • എമ്പുരാന്‍ ഇനി കേരളത്തില്‍; പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്
  • ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
  • അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ബ്ലെസിയുമായി സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍
  • 'കൈയില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ' ദിലീപിനെതിരെ ഭാഗ്യലക്ഷ്മി
  • മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ കുടുംബാന്തരീക്ഷമെന്ന് നയന്‍താര
  • നിയമലംഘനം തെളിഞ്ഞാല്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കുമെന്ന് ഹൈക്കോടതി
  • ബോക്‌സ് ഓഫീസ് തൂക്കി മോളിവുഡ് ചിത്രങ്ങള്‍; ബുക്ക് മൈ ഷോയില്‍ റെക്കോഡ് ടിക്കറ്റ് വില്‍പ്പന
  • സ്റ്റേജ് ഷോകളുടെ പേരില്‍ സിനിമകള്‍ നഷ്ടമായതിനെക്കുറിച്ചു നടി ഷംന കാസിം
  • അമ്മയുടെ ആഗ്രഹ പ്രകാരം ക്ഷേത്രം പണികഴിപ്പിച്ച് വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions