യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സ് അടക്കം പ്രധാനപ്പെട്ട മൂന്ന് നികുതികളില്‍ ഇളവ് നല്‍കാന്‍ ചാന്‍സലര്‍

വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിലയ്ക്ക് ചെറിയ ആശ്വാസവുമായി എത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നികുതികള്‍ വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തുകയാണെന്ന് ചാന്‍സലര്‍ റിഷി സുനാക് പറഞ്ഞു. ജൂലൈ മുതല്‍ ഊര്‍ജ ബില്ലില്‍ വലിയൊരു സഹായം ആയേക്കാവുന്ന ഒരു പാക്കേജ് പ്രഖ്യാപിക്കാനുള്ള തയാറെടുപ്പുകള്‍ ആണ് സുനാക് നടത്തുന്നത്. മിക്കവാറും കൗണ്‍സില്‍ ടാക്‌സില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടായിരിക്കും ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവില്‍ ആശ്വാസം നല്‍കുക.

ബിസിനസ് ടാക്‌സിലും ഇളവുകള്‍ നല്‍കിയേക്കുമെന്ന് സുനാക് സൂചിപ്പിച്ചു. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന വേളയില്‍ പുതിയ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഇളവുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനൊപ്പം കൂടുതല്‍ ദരിദ്രരായ കുടുംബങ്ങള്‍ക്ക് ഒരു അടിയന്തര നികുതിയിളവും ഈ വേനല്‍ക്കാലത്ത് നല്‍കാന്‍ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പണപ്പെരുപ്പം 9 ശതമാനം വരെ എത്തി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ പണപ്പെരുപ്പ നിരക്കാണിത്. ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുകയാണെന്നും യഥാര്‍ത്ഥ വരുമാനം 15 വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 300 പൗണ്ട് കുറഞ്ഞിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍ നേരിടാന്‍ അടിയന്തര നടപടികള്‍ എടുക്കാത്ത സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമല്ല എന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, വിലക്കയറ്റത്തില്‍ സര്‍ക്കാരിനു എടുക്കാവുന്ന നടപടികള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നു ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. നികുതിയിളവ് ഉടനടി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചില ഭരണകക്ഷി എം പിമാര്‍ രംഗത്തെത്തിയിരുന്നു .

  • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
  • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
  • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
  • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
  • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
  • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
  • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
  • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
  • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
  • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions