യു.കെ.വാര്‍ത്തകള്‍

ഹാരിയുടെയും മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; ജീവിതരീതിയും പകര്‍ത്തും

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളുമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പനായ നെറ്റ്ഫ്‌ളിക്‌സ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത് 100 മില്ല്യണ്‍ ഡോളറിനാണ്. ഇതിന്റെ ഭാഗമായി ഇവരുടെ ജീവിതരീതി പകര്‍ത്താന്‍ വീട്ടിലും നെറ്റ്ഫ്‌ളിക്‌സ് ക്യാമറ ഘടിപ്പിച്ചിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്.

വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുസീരിസായി പ്രദര്‍ശിപ്പിക്കുകയാണ് ഉദ്ദേശം. ഇതോടെ ഹാരിയുടെയും, മെഗാന്റെയും ബംഗ്ലാവ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന അവസ്ഥയിലാണെന്ന് സ്രോതസുകള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിനകത്ത് പറയുന്ന കാര്യങ്ങളില്‍ രാജകുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെട്ടാല്‍ അത് വിവാദമാകും.

ഏതാനും മാസങ്ങളായി ഡ്യൂക്ക്, ഡച്ചസ് സ്റ്റൈല്‍ ഷോയ്ക്കായി സസെക്‌സ് ദമ്പതികളുടെ വീട്ടില്‍ പ്രൊഡക്ഷന്‍ ടീം നിലയുറപ്പിച്ചതായി പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാരി രാജകുമാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങുന്ന വര്‍ഷാവസാനത്തില്‍ തന്നെ ഈ പരിപാടി റിലീസ് ചെയ്യാമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പ്രതീക്ഷിക്കുന്നത്.

ദമ്പതികളുടെ ഡോക്യുസീരീസില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന് ആശങ്കയുണ്ട്. രാജകുടുംബത്തെ ക്യാമറകള്‍ക്ക് മുന്നില്‍ ഏത് വിധത്തിലാകും അവതരിപ്പിക്കുകയെന്ന ചോദ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്തപ്പോഴും ക്യാമറകള്‍ ഇവരുടെ പിന്നാലെയുണ്ടായിരുന്നു.


  • ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!
  • എന്‍എച്ച്എസിലെ പകുതിയോളം സ്റ്റാഫുകളും മറ്റ് ജോലികള്‍ തേടുന്നു
  • സ്‌കൂള്‍ സമയത്തെ പ്രാര്‍ത്ഥന നിരോധന വിധിയെ പിന്തുണച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
  • ബ്രക്‌സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി പഠനങ്ങള്‍
  • സ്വന്തം എംപിമാര്‍ പാലം വലിച്ചിട്ടും ലേബര്‍ പിന്തുണയോടെ പുകവലി രഹിത സമൂഹത്തിലേക്ക് സുനാകിന്റെ ആദ്യ ചുവട്
  • താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ; രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ദീര്‍ഘകാല സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
  • കാര്‍ മോഷ്ടാക്കള്‍ക്ക് ബ്രിട്ടനില്‍ 'നല്ലകാലം'; പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും തുമ്പില്ല
  • മകനേയും കുടുംബത്തേയും കാണാനെത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം
  • തെരഞ്ഞെടുപ്പില്‍ ടോറികളെ പിന്നില്‍ നിന്ന് വീഴ്ത്തുക ഫരാഗിന്റെ റിഫോം യുകെ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions