യു.കെ.വാര്‍ത്തകള്‍

പത്തൊന്‍പതാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ സമുദായ റാലി വര്‍ണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങള്‍

യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളിലേയും അംഗങ്ങള്‍ ഒരു മാലയിലെ മുത്തുകള്‍ പോലെ ഒത്തു ചേരുന്ന കണ്‍വന്‍ഷന്‍ റാലി മുന്‍ വര്‍ഷങ്ങളിലേതും മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒരു പ്രവാസിനാട്ടില്‍ ആയിരക്കണക്കിന് മലയാളികള്‍ ഒരുമയോടെ, ഒരു മനസ്സോടെ, ഒത്തുചേരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്കാണ് അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നത്. യൂണിറ്റുകളിലെ കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍,25 വരെ, 50 വരെ, 50 ന് മുകളില്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മൂന്നു യൂണിറ്റുകളെ തെരെഞ്ഞെടുക്കാനുള്ള മത്സരവേദിയാകുന്നു എന്നത് സമുദായ റാലി മിഴിവാര്‍ന്നതാകാന്‍ കാരണമാകും.

ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ട്രോഫികള്‍ക്കു പുറമേ യഥാക്രമം 350 പൗണ്ട്, 250 പൗണ്ട്, 150 പൗണ്ട് കാഷ് പ്രൈസുകളുമുണ്ട്. കുറച്ച് നാളുകള്‍ മുമ്പു മാത്രം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലൂടെ രൂപകല്‍പ്പന ചെയ്യപ്പെട്ട യുകെകെസിഎ പതാക എല്ലാ യൂണിറ്റിലേയും ഭാരവാഹികള്‍ വഹിക്കുന്നത് റാലിക്ക് ഏറെ പുതുമയും ചാരുതയുമേകുമെന്നാണ് പ്രതീക്ഷ. യൂണിറ്റിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പങ്കാളിത്തം, മത്സരത്തിലെ മാര്‍ക്ക് നേടാനുള്ള ഒരു നിബന്ധനയായതിനാല്‍ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാനും, കോച്ചുകള്‍ ബുക്ക് ചെയ്യാനും ഭാരവാഹികള്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒരേപോലുള്ള വസ്ത്രധാരണം മറ്റൊരു നിബന്ധനയായതിനാല്‍, യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരേ നിറത്തിലുള്ള സാരികളും ഷര്‍ട്ടുകളും മാത്രമല്ല മുത്തുക്കുടകള്‍ പോലും കൊണ്ടു വന്നവരാണ് എല്ലാ വലിയ യൂണിറ്റുകളും.

തകര്‍ക്കാനാവാത്ത വിശ്വാസവും' തലമുറകള്‍ താലോലിയ്ക്കുന്ന പാരമ്പര്യവും കൈമുതലാക്കി, തകര്‍ക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ തലയെടുപ്പോടെ നിന്നവര്‍ അഭിമാനത്തോടെ, അടിവെച്ച് മുന്നേറുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് ചെല്‍റ്റന്‍ ഹാമിലെ ജോക്കി ക്ലബ്ബ് വീണ്ടുമൊരിക്കല്‍ കൂടി സാക്ഷിയാവുകയാണ്. യുകെകെസിഎ അഡ്വൈസറും, മുന്‍ യുകെകെസിഎ ജനറല്‍ സെക്രട്ടറിയുമായ സാജു ലൂക്കോസ് പാണപറമ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കണ്‍വന്‍ഷന്‍ റാലിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

 • ആറുമക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ഐ ടി കമ്പനി നടത്തുന്ന ഇന്ത്യാക്കാരന്റെ ജീവിതം ബ്രിട്ടീഷ് മാധ്യമങ്ങളില്‍
 • കോവിഡ് ബാധിച്ചാലും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇനി സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവില്ല!
 • മാഞ്ചസ്റ്ററിലെ നൈറ്റ്ക്ലബില്‍ കയറി 14-കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു
 • നികുതിയും വിലക്കയറ്റവും: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബ്ബ് വ്യവസായവും തകര്‍ച്ചയില്‍
 • പെട്രോള്‍ വില ദിവസങ്ങള്‍ക്കുള്ളില്‍ 2 പൗണ്ട് കടക്കും; ഇന്ധന ഡ്യൂട്ടി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യം
 • ആവേശത്തിരയിളക്കി ചെല്‍റ്റന്‍ഹാമില്‍ യുകെയിലെ ക്നാനായക്കാരുടെ മഹാസംഗമം
 • കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?
 • 50 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വരുന്നു; വീടിനൊപ്പം തിരിച്ചടവും മക്കള്‍ക്ക് കൈമാറാം
 • യുകെ വിമാനത്താവളങ്ങളിലെ പ്രതിസന്ധി രൂക്ഷം; യാത്രക്കാര്‍ നരകയാതനയില്‍
 • സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മോഷണമുതലാവാം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions