സിനിമ

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം


കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ദുബായിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. വിജയ് ബാബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

 • എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്ക്ക് എതിരെ നടന്‍ നരേഷിന്റെ ഭാര്യ
 • ഇരയുടെ പേര് പറഞ്ഞതോടെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ചു- മാലാ പാര്‍വതി
 • മമ്മൂട്ടി ചിത്രത്തിലൂടെ ബോളിവുഡ് താരം രവീണ ടണ്ഠന്‍ മലയാളത്തില്‍
 • ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിഖില വിമല്‍
 • ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ നെഗറ്റീവായി തന്നെ എഴുതിക്കോളൂ; 'കടുവ'യെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍
 • 'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, വിടാതെ ഗണേഷ് കുമാര്‍
 • നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
 • 'അമ്മ' പരിഹാസപാത്രമായി മാറി, ഇത് മാഫിയാവല്‍ക്കരണം: നടി രഞ്ജിനി
 • 'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി'; ഷമ്മി തിലകന്‍
 • 'ഒരാള്‍ കൂടി വരുന്നു'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions