ചരമം

ആലപ്പുഴയില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പള്ളി ഓഡിറ്റോറിയത്തില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു.

വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേര്‍ത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി.

 • വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഗ്ലാസ്‌ഗോയിലെ മലയാളി നഴ്സ് അന്തരിച്ചു
 • നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; കണ്ണൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു
 • ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍
 • റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുഎഇയില്‍ മലയാളി യുവതി മരിച്ചു
 • സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി വൈദികന്‍ ജര്‍മനിയില്‍ മുങ്ങിമരിച്ചു
 • നാട്ടിലെത്തിയ യുകെ മലയാളി യുവതി ഹൃദയസ്തംഭനം മൂലം മരിച്ചു
 • കോട്ടയം മെഡിക്കല്‍ കോളേജിലെ ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം
 • പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
 • യുകെയിലേയ്ക്ക് വരാനിരിക്കെ ഹൃദയാഘാതം മൂലം മരിച്ച അനിയുടെ സംസ്‌കാരം ഇന്ന്
 • ലഡാക്കില്‍ വാഹനം നദിയിലേക്ക് മറിഞ്ഞു 7 സൈനികര്‍ മരിച്ചു; മരിച്ചവരില്‍ മലയാളിയും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions