സിനിമ

വിവാഹജീവിതം എന്നത് പാര്‍ട്‌നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം- മുകേഷ്


തന്റെ കുടുംബജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രതികരിച്ചു നടന്‍ മുകേഷ്. ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്ന അവതാരകന്‍ ചോദ്യത്തിനായിരുന്നു അദേഹത്തിന്റെ മറുപടി.

'അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു മുകേഷ് പറഞ്ഞത്. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണ് തന്റെ അഭിപ്രായം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്‌ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണെന്നും മുകേഷ് പറഞ്ഞു.
വിവാഹജീവിതം എന്നത് പാര്‍ട്‌നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകള്‍ ഉള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചു നില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത് എങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടതെന്നായിരുന്നു മുകേഷ് ചോദിച്ചത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക എന്നും രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
രണ്ടാമത് വിവാഹം ചെയ്ത മേതില്‍ ദേവികയും മുകേഷും വഴിപിരിഞ്ഞിരുന്നു.

  • എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്ക്ക് എതിരെ നടന്‍ നരേഷിന്റെ ഭാര്യ
  • ഇരയുടെ പേര് പറഞ്ഞതോടെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ചു- മാലാ പാര്‍വതി
  • മമ്മൂട്ടി ചിത്രത്തിലൂടെ ബോളിവുഡ് താരം രവീണ ടണ്ഠന്‍ മലയാളത്തില്‍
  • ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിഖില വിമല്‍
  • ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ നെഗറ്റീവായി തന്നെ എഴുതിക്കോളൂ; 'കടുവ'യെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍
  • 'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, വിടാതെ ഗണേഷ് കുമാര്‍
  • നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
  • 'അമ്മ' പരിഹാസപാത്രമായി മാറി, ഇത് മാഫിയാവല്‍ക്കരണം: നടി രഞ്ജിനി
  • 'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി'; ഷമ്മി തിലകന്‍
  • 'ഒരാള്‍ കൂടി വരുന്നു'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions