സിനിമ

ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു, നിര്‍മാണം നിവിന്‍ പോളി

നിവിന്‍ പോളി പൊലീസ് വേഷത്തിലെത്തി ഹിറ്റായ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. താരം, ശേഖരവര്‍മ്മ രാജാവ്, ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകള്‍.

മലയാളത്തിലെ പൊലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.

നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.

 • എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിച്ചത്: നടി പവിത്രയ്ക്ക് എതിരെ നടന്‍ നരേഷിന്റെ ഭാര്യ
 • ഇരയുടെ പേര് പറഞ്ഞതോടെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ചു- മാലാ പാര്‍വതി
 • മമ്മൂട്ടി ചിത്രത്തിലൂടെ ബോളിവുഡ് താരം രവീണ ടണ്ഠന്‍ മലയാളത്തില്‍
 • ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിഖില വിമല്‍
 • ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ നെഗറ്റീവായി തന്നെ എഴുതിക്കോളൂ; 'കടുവ'യെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍
 • 'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, വിടാതെ ഗണേഷ് കുമാര്‍
 • നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
 • 'അമ്മ' പരിഹാസപാത്രമായി മാറി, ഇത് മാഫിയാവല്‍ക്കരണം: നടി രഞ്ജിനി
 • 'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി'; ഷമ്മി തിലകന്‍
 • 'ഒരാള്‍ കൂടി വരുന്നു'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions