നാട്ടുവാര്‍ത്തകള്‍

'കുറ്റബോധമില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'; അഭയ കേസില്‍ ജയില്‍ മോചിതയായി സിസ്റ്റര്‍ സെഫി

അഭയകേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസ്റ്റര്‍ സെഫി ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസില്‍ ഹാജരായി. സിബിഐ ഓഫീസില്‍ എത്തിയ സെഫി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കി.

ജാമ്യം ലഭിച്ചത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ഫാ തോമസ് കോട്ടൂരും പ്രതികരിച്ചു. എല്ലാം കോടതി നോക്കിക്കൊള്ളുമെന്നും അദ്ദേഹം പ്രതികരിച്ചു. അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്ന സിസ്റ്റര്‍ സെഫിക്കും ഫാ തോമസ് കോട്ടൂരിനും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

സിബിഐ കോടതിയുടെ ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. വിധി പ്രസാതാവിച്ചതിന് പിന്നാലെ ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവെച്ച് സെഫി അന്നു തന്നെ പുറത്തിറങ്ങിയിരുന്നു.

കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം എത്തിയാണ് സെഫിയെ കൂട്ടിക്കൊണ്ടു പോയത്. അതേസമയം, വെള്ളിയാഴ്ചയാണ് ഫാ തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായത്.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions