നാട്ടുവാര്‍ത്തകള്‍

ടീസ്താ സെതല്‍വാദിനെയും, ആര്‍ ബി ശ്രീകുമാറിനെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറും അറസ്റ്റില്‍. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതല്‍വാദ് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പൊലീസിന് കൈമാറി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ഉച്ചയോടെ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെന്നും, അവര്‍ അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ പിടിച്ചുകൊണ്ടുപോയെന്നും ടീസ്റ്റയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ഐപിസി സെക്ഷന്‍ 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, 471- വ്യാജ രേഖയോ ഇലക്ട്രോണിക് രേഖയോ യഥാര്‍ത്ഥമെന്ന് പറഞ്ഞ് ഉപയോഗിക്കല്‍, എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ എന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ വീട്ടില്‍ ഗുജറാത്ത് പൊലീസ് എത്തിയതായി ഭര്‍ത്താവ് ജാവേദ് ആനന്ദ് നേരത്തെ പ്രതികരിച്ചിരുന്നു. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions