നാട്ടുവാര്‍ത്തകള്‍

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ന്യൂമോണിയ ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.

1987ലും 1996ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായി. മൂന്നാം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. 2001ല്‍ ചീഫ് വിപ്പുമായിരുന്നു.

പിയേഴ്സ് ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.

  • ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്‍; ഉടന്‍ പുറത്തിറക്കും
  • സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
  • ആംബുലന്‍സില്ല കിട്ടിയില്ല; രണ്ട് മക്കളുടെ മൃതദേഹം ചുമലിലേറ്റി മാതാപിതാക്കള്‍ നടന്നത് 15 കിലോമീറ്റര്‍
  • മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് രണ്ടു തവണ ബലാത്സം​ഗം ചെയ്തെന്നു വീട്ടമ്മ; ഗൂഢാലോചനയെന്ന് എസ് പി
  • നിവിന്‍പോളിക്കെതിരായ യുവതിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുകള്‍
  • നിവിന്‍ പോളി പരാതിക്കാരിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി
  • ആകാശ യാത്രയിലും ഇനി ഇന്റര്‍നെറ്റ്; അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
  • ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
  • ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
  • പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions