യു.കെ.വാര്‍ത്തകള്‍

കോവിഡ് കുതിയ്ക്കുന്നു; യുകെയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ വേണ്ടിവരുമോ?


യുകെയില്‍ കോവിഡ് വ്യാപന തോത് ഒരാഴ്ചകൊണ്ട് കുതിച്ചു മൂന്നിരട്ടിയായി.
ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നേക്കുമെന്ന ആശങ്കയിലാണ് രാജ്യം. കോവിഡിനൊപ്പം ജീവിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആരോഗ്യമേഖല താറുമാറായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി തുടര്‍ച്ചയായി കോവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ മേഖലയ്ക്ക് വീണ്ടും കേസുകള്‍ ഉയരുന്നത് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.

വാക്‌സിന്‍ പ്രതിരോധമുള്‍പ്പെടെ നടത്തിയ ശേഷമാണ് ഇളവുകള്‍ നല്‍കിയത്. എന്നാല്‍ ഇതുഫലം കാണുന്നില്ല. രാജ്യത്തിന്റെ പലയിടത്തും 18ല്‍ ഒരാള്‍ വീതം കോവിഡ് രോഗിയാണെന്നതാണ് അവസ്ഥ. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കില്‍ ജൂണ്‍ 24ന് യുകെയില്‍ ആകെ ഉണ്ടായിരുന്നത് 2.3 മില്യണ്‍ രോഗികളായിരുന്നു. മുന്‍ ആഴ്ചയിത് 1.7 മില്യണായിരുന്നു.

ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഏറുകയാണ്. ജീവനക്കാരുടെ ക്ഷാമവും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്കയുളവാക്കുന്നു.

ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ ബി എ 4, ബി എ 5 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണം. പൊതു ഇടത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാലും മുമ്പത്തെ അത്ര ശക്തമാകില്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കോവിഡ് വ്യാപനം രൂക്ഷമാണ്. വടക്കന്‍ അതിര്‍ത്തികളില്‍ പലയിടത്തും 18ല്‍ ഒരാള്‍ വീതം കോവിഡ് രോഗികളാണ്. കുറച്ചു കാലമായുള്ള ഹോളിഡേ ആഘോഷങ്ങളും ജനക്കൂട്ടവും കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.

പഴയ കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചു കൊണ്ടുവരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ബോറിസ് നല്‍കിയിട്ടില്ല.

  • ഫോണ്‍ ഉപയോഗം പിടിക്കാന്‍ എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്
  • 100 ദിവസം നീളുന്ന വില്ലന്‍ ചുമ യുകെയില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്
  • സ്വതന്ത്ര വ്യാപാര കരാര്‍: ഇന്ത്യന്‍ പ്രതിനിധികള്‍ ലണ്ടനില്‍ ചര്‍ച്ചയില്‍
  • യുകെയില്‍ നിന്നുള്ളവര്‍ക്ക് ഇ യു രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവിനായി ചര്‍ച്ച
  • രാജ്യത്തെ 'സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്ന് സുനക്; ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അധികാരം നഷ്ടമാകും
  • അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കി ഹാരി രാജകുമാരന്‍
  • വീട്ടിലുള്ള പ്രായമായവരെയും അംഗവൈകല്യം വന്നവരെയും പരിചരിക്കാന്‍ 4200 പൗണ്ട് കെയറര്‍ അലവന്‍സ്
  • കേംബ്രിഡ്ജ് ഷെയറില്‍ രഹസ്യ കഞ്ചാവ് ഫാക്ടറി; രണ്ട് അടിമ പണിക്കാരെ മോചിപ്പിച്ചു
  • സ്‌കോട്ട്‌ ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
  • ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക്!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions