വിദേശം

സ്വകാര്യപാര്‍ട്ടിയിലെ ആട്ടവും പാട്ടും വൈറല്‍; യുവ പ്രധാനമന്ത്രിക്ക് അനിഷ്ടം

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ യുവ പ്രധാനമന്ത്രി സന മാരിന്‍ (36) സ്വകാര്യ പാര്‍ട്ടിയില്‍ ആ‌ടിപ്പാടുന്ന വിഡിയോ വൈറല്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന. സ്വകാര്യ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സന നൃത്തം ചെയ്തതിന്റെ വിഡിയോയാണ് പരസ്യമായത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീന്‍സും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് ഈ മാസം ഏഴിനു പുലര്‍ച്ചെ 4 മണിക്കു ചിത്രീകരിച്ച വീഡിയോയിലുള്ളത്.

പ്രധാനമന്ത്രി ഓഫിസില്‍ ചെലവഴിക്കുന്നതിലേറെ സമയം പാര്‍ട്ടികളിലാണ് ചെലവഴിക്കുന്നതെന്ന് എതിരാളികള്‍ പറയുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയ സന, സ്ത്രീയെന്ന നിലയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്നു പറഞ്ഞു.

പാര്‍ട്ടിയില്‍ ലഹരി ഉണ്ടായിരുന്നെന്ന വിവാദത്തെത്തുടർന്നു താന്‍ ലഹരിപരിശോധനയ്ക്കു വിധേയയായെന്നും വെളിപ്പെടുത്തി. ഏതായാലും സനയെ വീഴ്ത്താന്‍ കോപ്പു കൂട്ടുന്ന പ്രതിപക്ഷം ഇത് ആയുധമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

 • രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബൈഡനെ കളിയാക്കി ട്രംപ്
 • എണ്ണവില നിയന്ത്രണം; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്‍
 • ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി
 • വെന്റിലേറ്റര്‍ മാറ്റി; സല്‍മാന്‍ റുഷ്ദി സംസാരിക്കാന്‍ തുടങ്ങി
 • പുടിന്‍ ബോഡി ഡബിളിനെ പുറത്തിറക്കിയോ? വാദങ്ങള്‍ ഉയര്‍ത്തി യുക്രൈന്‍ ഇന്റലിജന്‍സ് മേധാവി
 • ചൈനീസ് ഭീഷണി തള്ളി നാന്‍സി പെലോസി തായ്‌വാനില്‍, യുദ്ധവിമാനം പറത്തി ചൈന
 • അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വകവരുത്തി
 • യുദ്ധം തുടങ്ങി ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു
 • 180 യാത്രക്കാരുമായി പറന്ന വിമാനം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
 • പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions