ചരമം

വിഗാനിലെ മലയാളി നഴ്സ് സിനിയ്ക്ക് യാത്രാമൊഴിയേകി നാട്ടുകാര്‍

യുകെയിലെ വിഗാനില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ മലയാളി നഴ്‌സ് സിനി ജോബിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം. തൊടുപുഴ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. സിനിയുടെ ഭര്‍ത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ വീട്ടില്‍ നടന്ന പൊതു ദര്‍ശനത്തിലും മൃതസംസ്‌കാര ശുശ്രൂഷയിലും നൂറു കണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ മകനെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ചെങ്കല്‍പൂര്‍ രൂപത ബിഷപ്പായ മാര്‍ ജോസഫ് കൊല്ലപറമ്പില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ യുകെയില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.

വിഗാന്‍ മലയാളികളെ ഞെട്ടിച്ചു ആഗസ്റ്റ് 12ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയില്‍ വച്ച് സിനി(41) മരണമടഞ്ഞത്. ഒരു വര്‍ഷത്തോളമായി കാന്‍സറുമായി പോരാടുകയായിരുന്നു സിനി.

ഒരു വര്‍ഷത്തെ കാന്‍സര്‍ ചികിത്സ കൊണ്ട് രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് രോഗം വീണ്ടും കലശലായത്. തുടര്‍ന്നാണ് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. ജോബിയും മകന്‍ ആല്‍ബിനും അരികെ നില്‍ക്കവെയാണ് സിനി വിടവാങ്ങിയത്. വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് സിനി ജോലി ചെയ്തിരുന്നത്.

  • പെണ്ണമ്മ അഗസ്റ്റിന്‍ നിര്യാതയായി
  • പ്രവാസിയായ ഭാര്യ നാട്ടിലെത്തി, യുവാവ് മകളുമായി പുഴയില്‍ ചാടി, മൃതദേഹം കണ്ടെടുത്തു
  • കിടപ്പുരോഗിയായ സഹോദരനെ മൃഗഡോക്ടര്‍ കുത്തിക്കൊന്നു
  • പട്ടി കടിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു
  • വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരണമടഞ്ഞു
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ് മാറാട്ടുകളത്തിന്റെ മാതാവ് നിര്യാതയായി
  • തൃശൂരില്‍ മകള്‍ അമ്മയെ എലിവിഷം നല്‍കി കൊലപ്പെടുത്തി; അച്ഛന്‍ രക്ഷപ്പെട്ടു
  • രാവിലെ കിടപ്പുമുറിയില്‍ കാണാനില്ല, യുവതി കിണറ്റില്‍ മരിച്ചനിലയില്‍
  • എസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു
  • കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions