വിദേശം

ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രിലിസ്ബണ്‍: ചികിത്സ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു വിനോദസഞ്ചാരിയായ ഇന്ത്യന്‍ യുവതി മരിച്ചു. യുവതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കം പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയയില്‍ നിന്ന് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ 34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് ഹൃദയാഘാതം ഉണ്ടായത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നതാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ അടിയന്തര പ്രസവ ശുശ്രൂഷ ലഭിക്കാതെ ഇന്ത്യന്‍ യുവതി മരിച്ചത്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തു.

എന്നാല്‍, യുവതി മരിച്ചു. മരണത്തെക്കുറിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കം മന്ത്രി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. കോവിഡ് 19 സമയത്ത് രാജ്യത്ത് വാക്‌സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിന് ടെമിഡോയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

കേരളത്തില്‍വരെ ചികിത്സാവീഴ്ചയുടെ പേരിലുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് പോര്‍ച്ചുഗല്‍ ആരോഗ്യ മന്ത്രിയുടെ നടപടി ശ്രദ്ധേയമാകുന്നത്.

 • രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബൈഡനെ കളിയാക്കി ട്രംപ്
 • എണ്ണവില നിയന്ത്രണം; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്‍
 • സ്വകാര്യപാര്‍ട്ടിയിലെ ആട്ടവും പാട്ടും വൈറല്‍; യുവ പ്രധാനമന്ത്രിക്ക് അനിഷ്ടം
 • വെന്റിലേറ്റര്‍ മാറ്റി; സല്‍മാന്‍ റുഷ്ദി സംസാരിക്കാന്‍ തുടങ്ങി
 • പുടിന്‍ ബോഡി ഡബിളിനെ പുറത്തിറക്കിയോ? വാദങ്ങള്‍ ഉയര്‍ത്തി യുക്രൈന്‍ ഇന്റലിജന്‍സ് മേധാവി
 • ചൈനീസ് ഭീഷണി തള്ളി നാന്‍സി പെലോസി തായ്‌വാനില്‍, യുദ്ധവിമാനം പറത്തി ചൈന
 • അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വകവരുത്തി
 • യുദ്ധം തുടങ്ങി ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു
 • 180 യാത്രക്കാരുമായി പറന്ന വിമാനം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
 • പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions