സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ ഫാ സേവ്യര്‍ ഖാന്‍; അനുഗ്രഹ ആശീര്‍വാദമേകാന്‍ മാര്‍ സ്രാമ്പിക്കല്‍


ഫാ സോജി ഓലിക്കലിന്റെ സ്വപ്ന സാക്ഷത്കാരത്തിലേക്ക് ചുവടുവച്ചു വീണ്ടും സെഹിയോന്‍ യുകെ . സോജിയച്ചന്‍ രൂപം കൊടുത്ത സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ 2009 മുതല്‍ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും ലോകപ്രശസ്ത സുവിശേഷകനുമായ ഫാ . സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. തന്റെ പ്രേഷിത ദൗത്യം ഉത്തരേന്ത്യയിലേക്കു മാറ്റിയ ഫാ. സോജി ഓലിക്കലാണ് യുകെയിലെ ബര്‍മിങ്ഹാം കേന്ദ്രമാക്കി ഏതാനും ശുശ്രൂഷകരുമായി 2009 ല്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് തുടക്കമിട്ടത് . മള്‍ട്ടിക്കള്‍ച്ചറല്‍ സംസ്‌കാരം നിലനില്‍ക്കുന്ന യൂറോപ്പില്‍ വിവിധ ഭാഷാ ദേശക്കാരുടെ പങ്കാളിത്തം കൊണ്ടും ആയിരങ്ങള്‍ പങ്കെടുക്കുന്ന , അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് അനേകര്‍ ജീവിത നവീകരണം കണ്ടെത്തിയ അനുഗ്രഹീത ശുശ്രൂഷയായും സോജിയച്ചന്റെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ ദൈവം മാറ്റുകയുണ്ടായി . സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ഛ് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,സീറോ മലങ്കര സഭ കര്‍ദിനാള്‍ മാര്‍ ക്‌ളീമീസ് കത്തോലിക്കാ ബാവ ,ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ,മാര്‍ ഇഞ്ചനാനിയില്‍ , മാര്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് , തുടങ്ങി കത്തോലിക്കാ സഭയിലെയും വിവിധ സഭകളിലെയും മെത്രാന്മാരും കരിസ്മാറ്റിക് നവീകരണത്തിന്റെ തുടക്കക്കാരന്‍ ഫാ.ജോര്‍ജ് പനക്കല്‍ , ഫാ. ഡൊമിനിക് വാളമനാല്‍ , ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ . തുടങ്ങിയ വൈദികരും മറ്റനേകം ആത്മീയ ശുശ്രൂഷകരും ഇതിനോടകം കണ്‍വെന്‍ഷനിലും മറ്റ് ശുശ്രൂഷകളിലും പങ്കെടുത്തിട്ടുള്ള, പില്‍ക്കാലത്ത് രൂപീകൃതമായ സീറോ മലബാര്‍ രൂപതയടക്കം കത്തോലിക്കാ സഭയയുടെ എല്ലാ സംരംഭങ്ങള്‍ക്കും താങ്ങായി സെഹിയോന്‍ യുകെ സോജിയച്ചന്റെ പിന്‍ഗാമി ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ നിലകൊള്ളുമ്പോള്‍ പിതൃ പരിപാലനയോടെ യുകെ യിലെ ഏതൊരു ആത്മീയ ശുശ്രൂഷയ്ക്കും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നല്‍കി മുന്നോട്ട് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണയും കണ്‍വെന്‍ഷനില്‍ വി കുര്‍ബാനയര്‍പ്പിച്ച് സന്ദേശവും അനുഗ്രഹ ആശീര്‍വാദവും നല്‍കും.

സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും കത്തിപ്പടര്‍ന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് ജീവവായുവായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,ജപമാല , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രിയുടെ ആത്മീയ പിതാവ് ഫാ ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

യുകെ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍ ;

ജോസ് കുര്യാക്കോസ് 07414 747573.

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാന്‍സിസ് 07588 809478

അഡ്രസ്സ്

Bethel Convention Cetnre

Kelvin Way

West Bromwich

Birmingham

B707JW.

 • ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന് ; ബ്രദര്‍ സന്തോഷ്. à´Ÿà´¿ പങ്കെടുക്കും
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ത്രിദിന ധ്യാനം 16 മുതല്‍
 • ഫയര്‍ & ഗ്ലോറി 'വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോണ്‍ à´¡à´¿ വീണ്ടും യുകെയില്‍
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി à´«à´¾ സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെയില്‍
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ
 • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 13 ന്;à´«à´¾ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
 • എയ്‌ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഇന്ന്
 • കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തി സാന്ദ്രമായി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions