വിദേശം

രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബൈഡനെ കളിയാക്കി ട്രംപ്

താന്‍ ഓഫീസ് വിട്ടിറങ്ങിയ ശേഷം യുഎസിന് ബഹുമാനം കിട്ടുന്നില്ലെന്ന് മുന്‍ പ്രസിഡ ആന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ 14 നിര പിന്നില്‍ ഇരുന്ന ജോ ബൈഡനെയാണ് ട്രംപ് പരിഹസിച്ചത്. താനായിരുന്നു പ്രസിഡന്റെങ്കില്‍ 2000 പേരുടെ സദസില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നേടുമായിരുന്നുവെന്നാണ് ട്രംപിന്റെ വാദം.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ പോളിഷ് പ്രസിഡന്റിന് പിന്നില്‍ ഇരുന്ന ബൈഡന്റെ സ്ഥാനം ട്രംപ് ചോദ്യം ചെയ്തു. അമേരിക്കയോട് യാതൊരു ബഹുമാനവും ഇല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ചില മൂന്നാം ലോകരാജ്യങ്ങളിലെ നേതാക്കളെ പരിചയപ്പെടാനാണ് ബൈഡന് ഈ അവസരത്തില്‍ സാധിച്ചതെന്നും ട്രംപ് പരിഹസിച്ചു.

ബ്രിട്ടന്റെ സിംഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന രാജ്ഞിയുടെ സംസ്‌കാര ചടങ്ങിലേക്ക് ട്രംപിന് ക്ഷണം ലഭിച്ചിരുന്നില്ല. വിവിധ രാജ്യങ്ങളിലെ നിലവിലെ ഭരണാധികാരികള്‍ക്ക് മാത്രമായി ക്ഷണം പരിമിതപ്പെടുത്തിയിരുന്നു.

'ഇതാണ് വെറും രണ്ട് വര്‍ഷം കൊണ്ട് അമേരിക്കയ്ക്ക് സംഭവിച്ചത്. ഒരു ബഹുമാനവുമില്ല! നമ്മുടെ പ്രസിഡന്റിന് ചില മൂന്നാം ലോക രാജ്യങ്ങളിലെ നേതാക്കളെ പരിചയപ്പെടാന്‍ സമയം കിട്ടി. ഞാനാണ് പ്രസിഡന്റെങ്കില്‍ എന്നെ അത്രയും പിന്നില്‍ ഇരുത്തുമായിരുന്നില്ല. നമ്മുടെ രാജ്യം ഇപ്പോഴത്തേതില്‍ നിന്നും ഏറെ വ്യത്യസ്തവുമാകുമായിരുന്നു', ട്രംപ് വിമര്‍ശിച്ചു.

 • എണ്ണവില നിയന്ത്രണം; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്‍
 • ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി
 • സ്വകാര്യപാര്‍ട്ടിയിലെ ആട്ടവും പാട്ടും വൈറല്‍; യുവ പ്രധാനമന്ത്രിക്ക് അനിഷ്ടം
 • വെന്റിലേറ്റര്‍ മാറ്റി; സല്‍മാന്‍ റുഷ്ദി സംസാരിക്കാന്‍ തുടങ്ങി
 • പുടിന്‍ ബോഡി ഡബിളിനെ പുറത്തിറക്കിയോ? വാദങ്ങള്‍ ഉയര്‍ത്തി യുക്രൈന്‍ ഇന്റലിജന്‍സ് മേധാവി
 • ചൈനീസ് ഭീഷണി തള്ളി നാന്‍സി പെലോസി തായ്‌വാനില്‍, യുദ്ധവിമാനം പറത്തി ചൈന
 • അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വകവരുത്തി
 • യുദ്ധം തുടങ്ങി ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു
 • 180 യാത്രക്കാരുമായി പറന്ന വിമാനം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
 • പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions