നാട്ടുവാര്‍ത്തകള്‍

ഭര്‍ത്താവ് വിദേശത്ത് നിന്നു എത്തിയപ്പോള്‍ യുവതി വീട്ടില്‍ മരിച്ചനിലയില്‍

കൊല്ലം: കാത്തുകാത്തിരുന്നു ഭര്‍ത്താവ് വിദേശത്ത് നിന്നു നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യ തുങ്ങി മരിച്ച നിലയില്‍. അക്കോണം പ്ലാവില പുത്തന്‍ വീട്ടില്‍ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിളള (25) യെയാണ് വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ജിനീയറിങ് ബിരുദധാരിയാണ്. അടൂര്‍ പഴകുളം വൈഷ്ണവത്തില്‍ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഇന്നലെ രാവിലെ 11 നാണ് കിഷോര്‍ കുവൈത്തില്‍ നിന്നു നാട്ടില്‍ എത്തിയത്. വീട്ടിലെത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. വാതില്‍ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോര്‍ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി.

അമ്മ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ലക്ഷ്മി മരിച്ച നിലയില്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ കിഷോര്‍ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരില്‍ വീട്ടിലായിരുന്ന ലക്ഷ്മി ,കിഷോര്‍ വരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആണ് ഇവിടെയെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

മൃതദേഹം ചടയമംഗലം പോലീസ് എത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊട്ടാരക്കര തഹസില്‍ദാര്‍ വിജയകുമാറിനെറ സാന്നിധ്യത്തില്‍ ചടയമംഗലം പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. ഇന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 • അധ്യക്ഷ പദത്തിനായി ഖാര്‍ഗെ -തരൂര്‍ പോരാട്ടം
 • ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
 • കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
 • ഡോളര്‍ കടത്ത്: എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്‌നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
 • ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവച്ചാല്‍ മാത്രം ജാമ്യം : ഹൈക്കോടതി
 • ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
 • പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്- അതിജീവിത സുപ്രീംകോടതിയില്‍
 • ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് 80 ലക്ഷം കൊടുത്ത് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി
 • തീരുമാനം അംഗീകരിക്കുന്നു; സംഘടന പിരിച്ചുവിട്ടതായി അറിയിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
 • നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സുരേന്ദ്രന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions