സിനിമ

ആളുകള്‍ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്- ശങ്കര്‍

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇരുവരും അഭിനയത്തില്‍ സജീവമല്ലെങ്കിലും ശങ്കര്‍-മേനക ജോഡി ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും കേരളത്തിലുണ്ട്. ഇപ്പോഴിത മേനകയെ കുറിച്ച് ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴും ആളുകള്‍ വിചാരിച്ച് വെച്ചിരിക്കുന്നത് മേനകയാണ് തന്റെ ഭാര്യ എന്നാണ്. പലര്‍ക്കും സത്യം അറിയില്ല. മേനക തന്റെ ഏറഅറവും അടുത്ത സുഹൃത്താണ്. അവരുടെ കൂടെയാണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിരിക്കുന്നത്. മുപ്പതോളം സിനിമകള്‍ ചെയ്തിരുന്നു.

ഒരുമിച്ച് അഭിനയിച്ചാല്‍ ഗോസിപ്പ് വരിക സ്വാഭാവികമാണ്. തങ്ങളെപ്പറ്റിയും നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. പക്ഷെ മേനക അന്നും ഇന്നും തന്റെ സുഹൃത്ത് മാത്രമാണെന്നാണ് ശങ്കര്‍ പറയുന്നത്.

ഏറ്റവും സക്‌സസ് ഫുള്ളായ പെയര്‍! താനും മേനകയുമായിരുന്നെങ്കിലും, തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷാണ് മേനകയെ വിവാഹം ചെയ്തത്. സുരേഷുമായുള്ള മേനകയുടെ പ്രണയത്തിന് ഒരു പരിധിവരെ താനും വഴിതെളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 • എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': പരിഹസിച്ചു ദിലീപ്
 • കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്കു നേരെ നടന്നത് ഒരിക്കലും സംഭവിക്കരുതാത്ത കാര്യം - അജു വര്‍ഗീസ്
 • മാധവിക്കുട്ടിയെ പോലെ താനും മറ്റൊരു തരത്തില്‍ തീ- അഭയ ഹിരണ്‍മയി
 • പഠനത്തിനു വേണ്ടി ലണ്ടനിലെത്തി പ്രാര്‍ഥന; സ്വീകരിച്ചു ഇന്ദ്രജിത്ത്
 • കുട്ടിയെ തോളിലേന്തി രാഹുല്‍ ഗാന്ധി; കൂടെ നടന്നു രമേഷ് പിഷാരടിയും
 • തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഭാവന
 • 200 കോടിയുടെ തട്ടിപ്പ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
 • ഓണ്‍ലൈന്‍ അവതാരികയോട് മോശമായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
 • മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല: ശ്രീനാഥ് ഭാസി
 • യുഎസ് ഷോയ്ക്കിടെ ബോധം കെട്ടുവീണു; ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കി- ശ്വേത മേനോന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions