അസോസിയേഷന്‍

നെടുംകണ്ടത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍ക്കു 175160 രൂപയുടെ സഹായം കൈമാറി

തലച്ചോറില്‍ ക്യന്‍സര്‍ രോഗം ബാധിച്ച ഇടുക്കി നെടുംകണ്ടം സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷാജിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് ( ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ )നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡണ്ട് ശോഭന വിജയന്‍ ഷാജിയുടെ വീട്ടില്‍ എത്തി കൈമാറി, പഞ്ചായത്തു മെമ്പര്‍ ജയകുമാര്‍ സന്നിഹിതനായിരുന്നു ഷാജിയുടെ വേദനയില്‍ സഹായിച്ച എല്ലാ യു കെ മലയാളികള്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.

ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേര്‍ നല്‍കിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു. കിട്ടിയ പണം ഷാജിക്ക് കൈമാറി . പണം തന്നു സഹായിച്ച ആര്‍ക്കെങ്കിലും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ ദയവായി വിളിക്കുക .

ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് - 07708181997 ടോം ജോസ് തടിയംപാട് - 07859060320 സജി തോമസ് -07803276626 എന്നിവരാണ്.

 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം 24ന്
 • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ബോള്‍ട്ടണിലെ അനിയന്‍കുഞ്ഞും സംഘവും നടക്കുന്നത് 50 കിലോമീറ്റര്‍
 • ആഷ്‌ഫോര്‍ഡില്‍ 'ആറാട്ട് 2022 'ന് ശനിയാഴ്ച തിരിതെളിയും
 • മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍ 9ന് ലണ്ടനില്‍
 • ലിവര്‍പൂളിനെ ഇളക്കി മറിച്ചുകൊണ്ട് ലിമയുടെ ഓണഘോഷം
 • നെടുംകണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുവേണ്ടി നടത്തിയ ഓണം ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1820 പൗണ്ട്
 • രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കോട്ടയത്തെ ആല്‍ബിനായി വോക്കിങ് കാരുണ്യ സഹായം തേടുന്നു
 • പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍
 • ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1135 പൗണ്ട്; ചാരിറ്റി 10ന് അവസാനിക്കും ടോം ജോസ് തടിയംപാട്‌ കാന്‍സര്‍ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എന്നിന് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗ
 • പുന്നമടയാവാന്‍ ഒരുങ്ങി മാന്‍വേഴ്​സ് തടാകം; യുക്മ 'കേരളാ പൂരം' ഇന്ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions