യു.കെ.വാര്‍ത്തകള്‍

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പുടിനും റഷ്യക്കുമെതിരെ ആഞ്ഞടിച്ച് ലിസ് ട്രസ്

പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ യാത്രയില്‍ അമേരിക്കയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി റഷ്യക്കും വ്ലാദിമിര്‍ പുടിനുമെതിരെ സ്വരം കടുപ്പിച്ചു. യുക്രൈനില്‍ പുടിന്‍ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ലെന്നും ലിസ് ട്രസ് മുന്നറിയിപ്പ് നല്‍കി. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവെയാണ് പുടിന്‍ തന്റെ ഗുരുതരമായ വീഴ്ചകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ലിസ് ട്രസ് കുറ്റപ്പെടുത്തിയത്. 2030-ഓടെ യുകെ അതിന്റെ 3 ശതമാനം ജിഡിപി പ്രതിരോധത്തിനായി ചെലവഴിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

'റിസേര്‍വ് പട്ടാളക്കാരെ ഭീകരമായ വിധിക്കായി പുടിന്‍ അയയ്ക്കുകയാണ്. മനുഷ്യാവകാശവും, സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു ഭരണകൂടത്തിന്റെ പേരില്‍ ജനാധിപത്യത്തിന്റെ വിളക്കേന്താനാണ് ശ്രമം. ഇപ്പോള്‍ കൂടുതല്‍ ഭീഷണികള്‍ മുഴക്കുന്നുണ്ട്. ഇതൊന്നും പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. അന്താരാഷ്ട്ര സഖ്യം അത്രയേറെ ശക്തമാണ്, യുക്രൈനും ശക്തമാണ്', ലിസ് ട്രസ് പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്കില്‍ എത്തിയ ലിസ് ട്രസും, ബൈഡനും തമ്മിലുള്ള ചര്‍ച്ചയില്‍ ഇത്തരം അക്രമണോത്സുകതയ്ക്ക് മുന്നില്‍ പാശ്ചാത്യ ലോകം അടിയറ വെയ്ക്കില്ലെന്ന് ആവര്‍ത്തിച്ചു.

മോസ്‌കോയില്‍ പ്രസംഗിക്കവെയാണ് റഷ്യന്‍ നേതാവ് ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കിയത്. പുടിന്റെ വാദങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ് ബൈഡനും അപലപിച്ചിട്ടുണ്ട്.

ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ ലിസ് ട്രസ്സ് ബോറിസിനൊപ്പം വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. അന്ന് ബൈഡനുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന കോപ്പ് 26 ഉച്ചകോടിയിലും ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.

 • ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
 • സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് ബജറ്റ് തുക വെട്ടിക്കുറക്കാന്‍ മന്ത്രിമാര്‍
 • ലിസ് ട്രസ് പാര്‍ട്ടിയെ പൊളിച്ചടുക്കും; ലേബറിന് 33 പോയിന്റ് ലീഡ്, ടോറികള്‍ 3 സീറ്റുകളില്‍ ഒതുങ്ങും!!
 • ചാള്‍സ് രാജാവിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നാണയങ്ങള്‍ അനാച്ഛാദനം ചെയ്തു
 • മോര്‍ട്ട്‌ഗേജ് പ്രതിസന്ധി; വീടുപോകുമെന്ന ഭയത്തില്‍ കുടുംബങ്ങള്‍
 • ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ച് എന്‍എംസി
 • എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണം
 • ഹീത്രൂവില്‍ രണ്ട് യാത്രാവിമാനങ്ങള്‍ കൂട്ടിമുട്ടി; യാത്രക്കാരും, ക്രൂവും സുരക്ഷിതര്‍
 • യുകെയില്‍ കോട്ടയം സ്വദേശിയായ കൗമാരക്കാരിയുടെ മരണം
 • റോയല്‍ മെയില്‍ ജീവനക്കാര്‍ തിരക്കേറിയ നാളുകളില്‍ 19 ദിവസ സമരത്തിന് ഒരുങ്ങുന്നു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions