യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയുമായി ലിസ് ട്രസ്; വെള്ളിയാഴ്ച ടാക്‌സുകള്‍ വെട്ടിയേക്കും

റിഷി സുനാകിനെ പിന്തള്ളാന്‍ പുറത്തെടുത്ത വാഗ്ദാനം മിനി ബജറ്റിലൂടെ നടപ്പാക്കാന്‍ ലിസ് ട്രസും കൂട്ടരും. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനും മറ്റു ടാക്‌സുകള്‍ കുറച്ചു ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ വെള്ളിയാഴ്ച ഉണ്ടായേക്കും എന്നാണു റിപ്പോര്‍ട്ട്. തന്റെ നികുതി വെട്ടിക്കുറവുകള്‍ മൂലം ധനികര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്ന് ട്രസ് സമ്മതിച്ചു.

നാഷണല്‍ ഇന്‍ഷുറന്‍സ് പഴയ പടിയാക്കുന്നതിന് പുറമെ കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവ് വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ വെള്ളിയാഴ്ചത്തെ മിനി-ബജറ്റിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.

വളര്‍ച്ചയ്ക്ക് ഉത്തേജനമേകാന്‍ ആണ് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി മിനി ബജറ്റില്‍ ക്വാര്‍ട്ടെംഗ് ഉള്‍പ്പെടുത്തുന്നതെന്നു ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ബാങ്കേഴ്‌സിന്റെ ബോണസുകളില്‍ ഏര്‍പ്പെടുത്തിയ ക്യാപ് റദ്ദാക്കുന്ന പദ്ധതിയും പുതിയ ടോറി നേതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ തനിക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുമെന്നാണ് ട്രസിന്റെ നിലപാട്.


ട്രസിന്റെ നികുതി പദ്ധതികളും, എനര്‍ജി സപ്പോര്‍ട്ടും രാജ്യത്തെ ധനിക കുടുംബങ്ങള്‍ക്ക് സാധാരണക്കാരേക്കാള്‍ ഇരട്ടി ഗുണം ചെയ്യുമെന്ന് റൊസൊലൂഷന്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിച്ചു.

 • ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
 • സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് ബജറ്റ് തുക വെട്ടിക്കുറക്കാന്‍ മന്ത്രിമാര്‍
 • ലിസ് ട്രസ് പാര്‍ട്ടിയെ പൊളിച്ചടുക്കും; ലേബറിന് 33 പോയിന്റ് ലീഡ്, ടോറികള്‍ 3 സീറ്റുകളില്‍ ഒതുങ്ങും!!
 • ചാള്‍സ് രാജാവിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നാണയങ്ങള്‍ അനാച്ഛാദനം ചെയ്തു
 • മോര്‍ട്ട്‌ഗേജ് പ്രതിസന്ധി; വീടുപോകുമെന്ന ഭയത്തില്‍ കുടുംബങ്ങള്‍
 • ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ച് എന്‍എംസി
 • എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണം
 • ഹീത്രൂവില്‍ രണ്ട് യാത്രാവിമാനങ്ങള്‍ കൂട്ടിമുട്ടി; യാത്രക്കാരും, ക്രൂവും സുരക്ഷിതര്‍
 • യുകെയില്‍ കോട്ടയം സ്വദേശിയായ കൗമാരക്കാരിയുടെ മരണം
 • റോയല്‍ മെയില്‍ ജീവനക്കാര്‍ തിരക്കേറിയ നാളുകളില്‍ 19 ദിവസ സമരത്തിന് ഒരുങ്ങുന്നു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions