യു.കെ.വാര്‍ത്തകള്‍

പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആഘാതം കൂടും

പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്രഖ്യാപനം ഇന്നുണ്ടാകും. 0.5 ശതമാനം പോയിന്റ് മുതല്‍ 0.75 ശതമാനം പോയിന്റ് വരെ വര്‍ദ്ധിച്ചേക്കാം. ഇത് മോര്‍ട്ഗേജുകാര്‍ക്കും വലിയ തിരിച്ചടിയാവും.

സര്‍ക്കാരിന് കൂടുതല്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഈ നീക്കം. വെള്ളിയാഴ്ച അവതരിപ്പിക്കുന്ന മിനി ബജറ്റില്‍ എനര്‍ജി ബില്ലിലും, ടാക്‌സ് വെട്ടിക്കുറയ്ക്കലുമായി മില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവഴിക്കാന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് ഒരുങ്ങവെയാണ് ബാങ്കിന്റെ പലിശ നിരക്ക് വര്‍ദ്ധന വരുന്നത്.

ചെലവഴിക്കലും, ടാക്‌സ് വെട്ടിച്ചുരുക്കലും ഒരേ സമയത്ത് നടപ്പാക്കുന്ന ഈ പരിപാടി ഗുണം ചെയ്യില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിച്ചത് പൊതുഖജനാവിലും കാര്യമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്.

യുകെയുടെ 2.4 ട്രില്ല്യണ്‍ കടക്കെണിയുടെ പലിശ നിരക്ക് കഴിഞ്ഞ മാസം 8.2 ബില്ല്യണ്‍ തൊട്ടിരുന്നു. ഈ ഘട്ടത്തില്‍ നികുതി വെട്ടിക്കുറയ്ക്കലല്ല, കടം ഒതുക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മുന്‍ ചാന്‍സലര്‍ റിഷി സുനാക് പല തവണ പറഞ്ഞിരുന്നു

എന്നാല്‍ ഇത് തന്നെയാണ് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ക്വാസി ക്വാര്‍ട്ടെംഗിന്റെ ചെലവേറിയ പദ്ധതികള്‍ ചില സാമ്പത്തിക വിദഗ്ധരെ ഞെട്ടിച്ചിട്ടുണ്ട്. 231 ബില്ല്യണ്‍ പൗണ്ട് കടമെടുത്താണ് യുകെ ചെലവഴിക്കല്‍ പദ്ധതി നടപ്പാക്കുക. ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചാല്‍ മാത്രമാണ് ഇതില്‍ നിന്നും കരകയറാന്‍ സാധിക്കുക. ഈ വളര്‍ച്ച കൈവരിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

 • ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
 • സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് ബജറ്റ് തുക വെട്ടിക്കുറക്കാന്‍ മന്ത്രിമാര്‍
 • ലിസ് ട്രസ് പാര്‍ട്ടിയെ പൊളിച്ചടുക്കും; ലേബറിന് 33 പോയിന്റ് ലീഡ്, ടോറികള്‍ 3 സീറ്റുകളില്‍ ഒതുങ്ങും!!
 • ചാള്‍സ് രാജാവിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നാണയങ്ങള്‍ അനാച്ഛാദനം ചെയ്തു
 • മോര്‍ട്ട്‌ഗേജ് പ്രതിസന്ധി; വീടുപോകുമെന്ന ഭയത്തില്‍ കുടുംബങ്ങള്‍
 • ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ച് എന്‍എംസി
 • എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണം
 • ഹീത്രൂവില്‍ രണ്ട് യാത്രാവിമാനങ്ങള്‍ കൂട്ടിമുട്ടി; യാത്രക്കാരും, ക്രൂവും സുരക്ഷിതര്‍
 • യുകെയില്‍ കോട്ടയം സ്വദേശിയായ കൗമാരക്കാരിയുടെ മരണം
 • റോയല്‍ മെയില്‍ ജീവനക്കാര്‍ തിരക്കേറിയ നാളുകളില്‍ 19 ദിവസ സമരത്തിന് ഒരുങ്ങുന്നു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions