യു.കെ.വാര്‍ത്തകള്‍

ബുക്കിംഗ് നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ജിപി അപ്പോയിന്റ്‌മെന്റുകള്‍ നടത്താന്‍ ഹെല്‍ത്ത് സെക്രട്ടറി


ജിപി സേവനം അതിവേഗം നടത്തുന്നതിന് നിര്‍ദ്ദേശവുമായി പുതിയ ഹെല്‍ത്ത് സെക്രട്ടറി തെരേസെ കോഫി. രോഗികള്‍ക്ക് ജിപി സേവനം ഏറ്റവും വേഗം ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ബുക്കിംഗ് നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ എത്രമാത്രം ഫലവത്താകുമെന്നു കണ്ടുതന്നെയറിയണം. കാരണം ജിപി സേവനം മെച്ചപ്പെട്ട നിലയില്‍ ലഭ്യമാക്കാന്‍ മുന്‍പ് മന്ത്രിമാര്‍ പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും എല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. ജിപിമാരെ മെരുക്കി രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഏറ്റവും രോഗാതുരരായ രോഗികള്‍ക്ക് അതേ ദിവസം അപ്പോയിന്റ്‌മെന്റ് നല്‍കാനും, ഇതിന് സാധിക്കാത്തവരുടെ ലീഗ് ടേബിള്‍ തയ്യാറാക്കി പുറത്തുവിടാനുമാണ് തെരേസെ കോഫിയുടെ ഉത്തരവ്. ഫാമിലി ഡോക്ടര്‍മാരുടെ അരികിലേക്ക് രോഗികള്‍ക്ക് എത്തിച്ചേരാനുള്ള വഴികള്‍ മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിക്കുന്നു.

അത്ര അടിയന്തരമല്ലാത്ത കേസുകളും ബുക്ക് ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടിരിക്കണമെന്നാണ് കോഫി ആവശ്യപ്പെടുന്നത്. ഇതിന് പുറമെ ഓരോ പ്രാക്ടീസുകളിലെയും കാത്തിരിപ്പ് സമയം ആദ്യമായി പ്രസിദ്ധീകരിക്കാനും നീക്കമുണ്ട്. ഇതോടെ രോഗികള്‍ക്ക് തങ്ങളുടെ ജിപിയുടെ പ്രകടനം അടുത്തുള്ള പ്രാക്ടീസുകളുമായി താരതമ്യം ചെയ്യാനും, വേഗത്തില്‍ സേവനം നല്‍കുന്ന പ്രാക്ടീസുകളിലേക്ക് നീങ്ങാനും കഴിയും.

ജിപി സേവനം മെച്ചപ്പെട്ട നിലയില്‍ ലഭ്യമാക്കാന്‍ മുന്‍പ് മന്ത്രിമാര്‍ പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും രോഗികള്‍ക്ക് ഇപ്പോഴും അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഹെല്‍ത്ത് സെക്രട്ടറി തങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയതെന്ന് റോയല്‍ കോളേജ് ഓഫ് ജിപി'സ് പ്രതികരിച്ച് കഴിഞ്ഞു. ഡോക്ടര്‍മാരുടെ അമിത ജോലിഭാരവും, രോഗികളുടെ പരിചരണത്തില്‍ പദ്ധതികള്‍ക്ക് മിനിമം ഗുണം മാത്രമാണ് ചെയ്യുകയെന്നുമാണ് ഇവരുടെ നിലപാട്.

ഒഴിവുകള്‍ പെരുകുന്നതും കോവിഡിന് ശേഷം കാത്തിരിപ്പ് പട്ടിക കുതിച്ചതും സ്ഥിതി വഷളാക്കി എന്നാണ് ഇവരുടെ ആക്ഷേപം.

 • ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
 • സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് ബജറ്റ് തുക വെട്ടിക്കുറക്കാന്‍ മന്ത്രിമാര്‍
 • ലിസ് ട്രസ് പാര്‍ട്ടിയെ പൊളിച്ചടുക്കും; ലേബറിന് 33 പോയിന്റ് ലീഡ്, ടോറികള്‍ 3 സീറ്റുകളില്‍ ഒതുങ്ങും!!
 • ചാള്‍സ് രാജാവിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നാണയങ്ങള്‍ അനാച്ഛാദനം ചെയ്തു
 • മോര്‍ട്ട്‌ഗേജ് പ്രതിസന്ധി; വീടുപോകുമെന്ന ഭയത്തില്‍ കുടുംബങ്ങള്‍
 • ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ച് എന്‍എംസി
 • എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണം
 • ഹീത്രൂവില്‍ രണ്ട് യാത്രാവിമാനങ്ങള്‍ കൂട്ടിമുട്ടി; യാത്രക്കാരും, ക്രൂവും സുരക്ഷിതര്‍
 • യുകെയില്‍ കോട്ടയം സ്വദേശിയായ കൗമാരക്കാരിയുടെ മരണം
 • റോയല്‍ മെയില്‍ ജീവനക്കാര്‍ തിരക്കേറിയ നാളുകളില്‍ 19 ദിവസ സമരത്തിന് ഒരുങ്ങുന്നു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions