നാട്ടുവാര്‍ത്തകള്‍

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീ കൊളുത്തികൊന്നു

തൃശൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തികൊന്നു. ചമ്മന്നൂരില്‍ ആണ്മ ദ്യലഹരിയില്‍ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചത് . തലക്കാട്ടില്‍ വീട്ടില്‍ ശ്രീമതി(75) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മനോജിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് ഭാഷ്യം.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മനോജ് ശ്രീമതിയെ മര്‍ദിക്കുകയായിരുന്നു. ഇതേസമയം മനോജിന്റെ സഹോദരന്‍ സജിയും വീട്ടിലുണ്ടായിരുന്നു. കാഴ്ചശക്തിയില്ലാത്ത സജി മറ്റൊരു മുറിയിലായിരുന്നു.

വീട്ടിലെ ടി.വി. ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചാണ് മനോജ് ശ്രീമതിയെ മര്‍ദിച്ചിരുന്നത്. പണം നല്‍കില്ലെന്ന് ഉറപ്പായപ്പോള്‍ മണ്ണെണ്ണയെടുത്ത് ശ്രീമതിയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ മകളെ വിവരം അറിയിക്കുകയും അവര്‍ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

 • അധ്യക്ഷ പദത്തിനായി ഖാര്‍ഗെ -തരൂര്‍ പോരാട്ടം
 • ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
 • കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
 • ഡോളര്‍ കടത്ത്: എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്‌നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
 • ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവച്ചാല്‍ മാത്രം ജാമ്യം : ഹൈക്കോടതി
 • ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
 • പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്- അതിജീവിത സുപ്രീംകോടതിയില്‍
 • ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് 80 ലക്ഷം കൊടുത്ത് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി
 • തീരുമാനം അംഗീകരിക്കുന്നു; സംഘടന പിരിച്ചുവിട്ടതായി അറിയിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
 • നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സുരേന്ദ്രന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions