നാട്ടുവാര്‍ത്തകള്‍

ജഡ്ജിമാര്‍ അവരുടെ ജോലി ചെയ്യട്ടെ; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് അതിജീവിതയുടെ വാദങ്ങള്‍ ഹൈക്കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുടെ ഭര്‍ത്താവിന് നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച ശബ്ദ റെക്കോര്‍ഡിങ്ങുകളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അതിനാല്‍ കോടതി മാറ്റണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തി കോടതി ഹര്‍ജി തള്ളുകയായിരുന്നു. 2019 ല്‍ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ജഡ്ജിമാര്‍ അവരുടെ ജോലി ചെയ്യട്ടെ മാധ്യമങ്ങള്‍ ഇടപെടേണ്ടതില്ലെന്നും കൂടി വ്യക്തമാക്കിയാണ് അതിജീവിതയുടെ ഹര്‍ജി കോടതി തള്ളിയത്.

പറഞ്ഞത് സിംഗിള്‍ ബെഞ്ച് ആയതിനാല്‍ പരാതിക്കാരിക്ക് ഇതിനെതിര അപ്പീല്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ ഉത്തരവ് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് അതിജീവിതയുടെ അഭിഭാഷക അറിയിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ജഡ്ജി ഹണി എം.വര്‍ഗീസിന്റെ ആവശ്യം പരിഗണിച്ച് ഈ മാസം ആദ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ചാണ് കൂടുതല്‍ സമയം വിചാരണ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

 • അധ്യക്ഷ പദത്തിനായി ഖാര്‍ഗെ -തരൂര്‍ പോരാട്ടം
 • ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
 • കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
 • ഡോളര്‍ കടത്ത്: എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്‌നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
 • ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവച്ചാല്‍ മാത്രം ജാമ്യം : ഹൈക്കോടതി
 • ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
 • പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്- അതിജീവിത സുപ്രീംകോടതിയില്‍
 • ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് 80 ലക്ഷം കൊടുത്ത് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി
 • തീരുമാനം അംഗീകരിക്കുന്നു; സംഘടന പിരിച്ചുവിട്ടതായി അറിയിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
 • നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സുരേന്ദ്രന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions