നാട്ടുവാര്‍ത്തകള്‍

എകെജി സെന്ററിന് നേരെ പടക്കമേറ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിടിയില്‍

തിരുവനന്തപുരം: സര്‍ക്കാരിനും സിപിഎമ്മിനും നാണക്കേടായി മാറിയ എകെജി സെന്ററിന് നേരെയുള്ള പടക്കമേറ് സംഭവത്തില്‍ ഒടുവില്‍ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മണ്‍വിള സ്വദേശിയായ ജിതിനാണ് പിടിയിലായത്. ആക്രമണം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു. ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇതുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളത്തില്‍ തുടരുന്നതിനിടെ എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസാണെന്ന അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കോണ്‍ഗ്രസ്സിന് തിരിച്ചടിയാകും.

കഴിഞ്ഞ ജൂണ്‍ 30 ന് അര്‍ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. സ്‌കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിയുന്ന എകെജി സെന്ററിലെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ആളെകണ്ടെത്താന്‍ സാധിച്ചിരുന്നില്ല, ഇതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയും ച്യെയ്തിരുന്നു. . പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.

ഒടുവില്‍ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരില്‍ അഞ്ച് പേര്‍ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പി കെ ശ്രീമതി പറഞ്ഞ സ്‌ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാര്‍ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.

 • അധ്യക്ഷ പദത്തിനായി ഖാര്‍ഗെ -തരൂര്‍ പോരാട്ടം
 • ഊരാക്കുടുക്കില്‍ നിന്ന് രക്ഷ തേടി ബിനോയിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥ
 • കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍
 • ഡോളര്‍ കടത്ത്: എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്‌നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
 • ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവച്ചാല്‍ മാത്രം ജാമ്യം : ഹൈക്കോടതി
 • ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി
 • പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്- അതിജീവിത സുപ്രീംകോടതിയില്‍
 • ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗ കേസ് 80 ലക്ഷം കൊടുത്ത് ബിനോയ് കോടിയേരി ഒത്തുതീര്‍പ്പാക്കി
 • തീരുമാനം അംഗീകരിക്കുന്നു; സംഘടന പിരിച്ചുവിട്ടതായി അറിയിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്
 • നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് സുരേന്ദ്രന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions