യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരെ യുകെയിലെത്തിക്കാന്‍ ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ്

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് പരിശീലനം നേടിയവരേയും യുകെയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിക്ക് അനുമതി. നഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിഞ്ജാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ പ്രധാന മാറ്റം കൊണ്ടുവരാന്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ ആലോചിക്കുന്നു. സെപ്തംബര്‍ 28ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇംഗ്ലീഷില്‍ കാര്യക്ഷമമായും സുരക്ഷിതമായും നഴ്‌സുമാര്‍ക്ക് ആശയ വിനിമയം നടത്താന്‍ കഴിയുമെന്ന് ഉറപ്പാക്കി കൊണ്ടുള്ള മാറ്റമാണ് കൊണ്ടുവരികയെന്ന് കൗണ്‍സില്‍ വക്താക്കള്‍ അറിയിച്ചു.

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് പരിശീലനം നേടിയവരേയും യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി തയാറായിരുന്നു. പ്രധാന തടസ്സമായിരുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള അറിവു സംബന്ധിച്ചുള്ള നിബന്ധനകള്‍ക്ക് കാര്യമായ മാറ്റം വരുത്തിയില്ല. ഉന്നത നിലവാരത്തിലുള്ള ഭാഷാ പരീക്ഷകള്‍ വെല്ലുവിളിയായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച നിബന്ധനകളില്‍ ഇളവു വരുത്തികൊണ്ടുള്ള നിര്‍ദ്ദേശം എന്‍എംസി മുന്നോട്ടുവച്ചു.

നല്ല ഭാഷ പരിജ്ഞാനം ആശയ വിനിമയത്തിന് അത്യാവശ്യം തന്നെയാണ്. ബ്രിട്ടനു പുറത്തുള്ളവര്‍ക്ക് ഇതു തെളിയിക്കാന്‍ ഐഇ എല്‍ടിഎസ്, ഒഇടി പരീക്ഷകളാണ് ഉള്ളത്. ഇവ തുടരുമ്പോള്‍ തന്നെ ചില മാറ്റങ്ങളും നിര്‍ദ്ദേശങ്ങളില്‍ വരികയായിരുന്നു. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എഴുതിയ ഭാഷാ പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കുകള്‍ ഒന്നാക്കി യോഗ്യത നിശ്ചയിക്കുന്നതായിരുന്നു ഒരു നിര്‍ദ്ദേശം. ചിലപ്പോള്‍ നിസാര മാര്‍ക്കിന്റെ കുറവിലാണ് പരീക്ഷ പരാജയപ്പെടുക. മറ്റൊന്ന് തൊഴിലുടമയുടെ സാക്ഷ്യപത്രം മുഖവിലക്ക് എടുക്കുകയാണ്. വ്യക്തിയുടെ ഭാഷാ പരിജ്ഞാനം മെച്ചപ്പെട്ടതാണെന്ന് തൊഴിലുടമ വ്യക്തമാക്കിയാല്‍ മതി. നഴ്‌സിങ് പഠനം ഇംഗ്ലീഷിലായിരിക്കണം. നിസാര മാര്‍ക്കിലാണ് ഭാഷാ പരീക്ഷ പരാജയപ്പെടുന്നതെങ്കിലും ഇളവു കിട്ടും.

യുകെയിലെ സോഷ്യല്‍ കെയര്‍ സംവിധാനങ്ങളിലും ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന വിവരങ്ങള്‍ തൊഴിലുടമ നല്‍കണം. സെപ്തംബര്‍ 28ലെ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാകും. അംഗീകരിച്ചാല്‍ ജനുവരി മുതല്‍ നടപ്പാകും. അതോടെ മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക്‌ യുകെയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാവും.

 • ഹാരിയും മേഗനും അനുനയത്തിന്; ചാള്‍സിനും വില്ല്യമിനും എതിരായ വെളിപ്പെടുത്തലുകള്‍ നീക്കാന്‍ ശ്രമം
 • സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് ബജറ്റ് തുക വെട്ടിക്കുറക്കാന്‍ മന്ത്രിമാര്‍
 • ലിസ് ട്രസ് പാര്‍ട്ടിയെ പൊളിച്ചടുക്കും; ലേബറിന് 33 പോയിന്റ് ലീഡ്, ടോറികള്‍ 3 സീറ്റുകളില്‍ ഒതുങ്ങും!!
 • ചാള്‍സ് രാജാവിന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന പുതിയ നാണയങ്ങള്‍ അനാച്ഛാദനം ചെയ്തു
 • മോര്‍ട്ട്‌ഗേജ് പ്രതിസന്ധി; വീടുപോകുമെന്ന ഭയത്തില്‍ കുടുംബങ്ങള്‍
 • ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ അംഗീകരിച്ച് എന്‍എംസി
 • എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണം
 • ഹീത്രൂവില്‍ രണ്ട് യാത്രാവിമാനങ്ങള്‍ കൂട്ടിമുട്ടി; യാത്രക്കാരും, ക്രൂവും സുരക്ഷിതര്‍
 • യുകെയില്‍ കോട്ടയം സ്വദേശിയായ കൗമാരക്കാരിയുടെ മരണം
 • റോയല്‍ മെയില്‍ ജീവനക്കാര്‍ തിരക്കേറിയ നാളുകളില്‍ 19 ദിവസ സമരത്തിന് ഒരുങ്ങുന്നു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions