സിനിമ

അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍; ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു


തെന്നിന്ത്യന്‍ സൂപ്പര്‍ താരം 'തല' അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

'തുനിവ്' എന്നാണ് ചിത്രത്തിന്റെ പേര്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. നരച്ച താടിയും മുടിയുമായി തോക്കേന്തി മാസ് ലുക്കില്‍ ഇരിക്കുന്ന അജിത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

പുതുമയുള്ള ജോഡിയെ വേണമെന്ന സംവിധായകന്റെ ആഗ്രഹമാണ് മഞ്ജുവിനെ നായികയാക്കിയതെന്നാണ് സൂചന.'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'തുനിവ്'.

പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാന്‍ ആലോചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

 • എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': പരിഹസിച്ചു ദിലീപ്
 • കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്കു നേരെ നടന്നത് ഒരിക്കലും സംഭവിക്കരുതാത്ത കാര്യം - അജു വര്‍ഗീസ്
 • മാധവിക്കുട്ടിയെ പോലെ താനും മറ്റൊരു തരത്തില്‍ തീ- അഭയ ഹിരണ്‍മയി
 • പഠനത്തിനു വേണ്ടി ലണ്ടനിലെത്തി പ്രാര്‍ഥന; സ്വീകരിച്ചു ഇന്ദ്രജിത്ത്
 • കുട്ടിയെ തോളിലേന്തി രാഹുല്‍ ഗാന്ധി; കൂടെ നടന്നു രമേഷ് പിഷാരടിയും
 • തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഭാവന
 • 200 കോടിയുടെ തട്ടിപ്പ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
 • ഓണ്‍ലൈന്‍ അവതാരികയോട് മോശമായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
 • മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല: ശ്രീനാഥ് ഭാസി
 • യുഎസ് ഷോയ്ക്കിടെ ബോധം കെട്ടുവീണു; ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കി- ശ്വേത മേനോന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions