സിനിമ

'ലങ്ക' യിലെ സുരേഷ്‌ഗോപി - മംമ്ത ലിപ് ലോക്കിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നിര്‍മാതാവ്

സുരേഷ് ഗോപിയുടെ കരിയറില്‍ വളരെ വിമര്‍ശനമുയര്‍ത്തിയ സിനിമയായിരുന്നു എ കെ സാജന്‍ സംവിധാനം ചെയ്ത ലങ്ക. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രത്തെ കുറിച്ച് നിര്‍മാതാവായ സന്തോഷ് ദാമോദരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലങ്ക സിനിമ ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപി മംമ്തയുമായി അടുപ്പത്തിലാണെന്ന തരത്തില്‍ പലരും പറഞ്ഞിരുന്നെങ്കിലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെറ്റായ വാര്‍ത്തയായിരുന്നുവെന്നും സന്തോഷ് ദാമോദരന്‍ പറഞ്ഞു.

ലങ്ക സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ലങ്കയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സിനിമ മുഴുവനും അവിടെ ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുറച്ച് സീനുകളൊക്കെ കേരളത്തില്‍ വന്നിട്ടാണ് ചെയ്തത്. അതിലെ വീട് മംഗലാപുരത്തുള്ളതാണ്. തുടക്കത്തില്‍ തന്നെ ഈ സിനിമയോട് സുരേഷ് ഗോപിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നു. ഇതിലെ സംഗീതമടക്കം എല്ലാത്തിനോടും സുരേഷേട്ടന് താല്‍പര്യം ഉണ്ടായി. അതില്‍ ഇടപെടുകയും ചെയ്തു.

മംമ്ത മോഹന്‍ദാസിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലങ്ക. സിനിമയില്‍ ഒരു ലിപ്‌ലോക്ക് സീനുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് മലയാളത്തില്‍ നിന്നൊരു നടി വന്ന് ചെയ്യാത്ത കഥാപാത്രമായിരുന്നു അത്. അങ്ങനെയാണ് മംമ്ത നായികയായെത്തുന്നത്. അന്നൊന്നും ആരും അത്തരം സീനുകള്‍ ചെയ്യില്ല. പക്ഷേ സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു സീനാണത്. ആ ലിപ്‌ലോക്കിലൂടെ വിഷം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് ചെയ്ത്. അതല്ലാതെ ലിപ്‌ലോക്കിന് വേണ്ടിയൊരു രംഗം ചിത്രീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മംമ്തയോട് ഈ സീനിനെ പറ്റി പറഞ്ഞപ്പോള്‍ അവര്‍ എതിര്‍പ്പില്ലാതെ അഭിനയിക്കാന്‍ തീരുമാനിച്ചു. പക്ഷേ ആ സീനില്‍ അഭിനയിക്കാന്‍ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ആ സീന്‍ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം തന്നെയാണ് വന്നതും. അന്ന് മാധ്യമങ്ങളില്‍ ഒരുപാട് ഗോസിപ്പുകള്‍ വന്നു. ഇരുവരും തമ്മില്‍ റിലേഷനാണ്, കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാര്‍ത്ത. പക്ഷേ സത്യത്തില്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു

 • എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ട് പോകും': പരിഹസിച്ചു ദിലീപ്
 • കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്കു നേരെ നടന്നത് ഒരിക്കലും സംഭവിക്കരുതാത്ത കാര്യം - അജു വര്‍ഗീസ്
 • മാധവിക്കുട്ടിയെ പോലെ താനും മറ്റൊരു തരത്തില്‍ തീ- അഭയ ഹിരണ്‍മയി
 • പഠനത്തിനു വേണ്ടി ലണ്ടനിലെത്തി പ്രാര്‍ഥന; സ്വീകരിച്ചു ഇന്ദ്രജിത്ത്
 • കുട്ടിയെ തോളിലേന്തി രാഹുല്‍ ഗാന്ധി; കൂടെ നടന്നു രമേഷ് പിഷാരടിയും
 • തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഭാവന
 • 200 കോടിയുടെ തട്ടിപ്പ്: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
 • ഓണ്‍ലൈന്‍ അവതാരികയോട് മോശമായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍
 • മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല: ശ്രീനാഥ് ഭാസി
 • യുഎസ് ഷോയ്ക്കിടെ ബോധം കെട്ടുവീണു; ഭക്ഷണത്തിന് വേണ്ടി അടിയുണ്ടാക്കി- ശ്വേത മേനോന്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions