അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം 24ന്

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്‍ഷത്തെ ഓണാഘോഷം 24ന് വൈകിട്ട് 5:30 മുതല്‍ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHAയുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.

ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അനുശോചനവും മൗന ദുഃഖാചരണവും രേഖപ്പെടുത്തിയതിനു ശേഷമാകും പരിപാടികള്‍ ആരംഭിക്കുക.


താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള്‍ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം ഓണപ്പാട്ട്, കുട്ടികളുടെ നൃത്തവിരുന്ന്, അനുഗ്രഹീത കലാകാരന്‍ വരദറാമും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, LHA അംഗങ്ങളുടെ മെഗാ തിരുവാതിര തുടങ്ങിയ തനതു കലാ ശില്പ്പങ്ങളാല്‍ ശ്രദ്ധ നേടുന്നു.

മുരളി അയ്യരുടെ നേതൃത്വത്തില്‍ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ടോം ആദിത്യ, ക്രോയ്‌ഡോണ്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് തുടങ്ങിയ സാമൂഹികരാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക:

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601


Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU


Email: info@londonhinduaikyavedi.org

 • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ബോള്‍ട്ടണിലെ അനിയന്‍കുഞ്ഞും സംഘവും നടക്കുന്നത് 50 കിലോമീറ്റര്‍
 • ആഷ്‌ഫോര്‍ഡില്‍ 'ആറാട്ട് 2022 'ന് ശനിയാഴ്ച തിരിതെളിയും
 • മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍ 9ന് ലണ്ടനില്‍
 • നെടുംകണ്ടത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍ക്കു 175160 രൂപയുടെ സഹായം കൈമാറി
 • ലിവര്‍പൂളിനെ ഇളക്കി മറിച്ചുകൊണ്ട് ലിമയുടെ ഓണഘോഷം
 • നെടുംകണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുവേണ്ടി നടത്തിയ ഓണം ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1820 പൗണ്ട്
 • രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കോട്ടയത്തെ ആല്‍ബിനായി വോക്കിങ് കാരുണ്യ സഹായം തേടുന്നു
 • പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍
 • ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1135 പൗണ്ട്; ചാരിറ്റി 10ന് അവസാനിക്കും ടോം ജോസ് തടിയംപാട്‌ കാന്‍സര്‍ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എന്നിന് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗ
 • പുന്നമടയാവാന്‍ ഒരുങ്ങി മാന്‍വേഴ്​സ് തടാകം; യുക്മ 'കേരളാ പൂരം' ഇന്ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions