സിനിമ

ഓണ്‍ലൈന്‍ അവതാരികയോട് മോശമായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

ഓണ്‍ലൈന്‍ അവതാരികയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. പോലീസ് നിര്‍ദേശപ്രകാരം മരട് സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെ ഹാജരാകാന്‍ നിര്‍ദേശിച്ചുവെങ്കിലും ഉച്ചകഴിഞ്ഞാണ് ഹാജരായത്.

ഈ മാസം 22നാണ് ശ്രീനാഥ് ഭാസി അപമര്യാദമായി പെരുമാറിയെന്ന് അവതാരക പരാതി നല്‍കിയത്. സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനെത്തിയ തന്നെയും സഹപ്രവര്‍ത്തകരെയും അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് പോലീസ് നടപടി.

സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

ഇന്നു ഹാജരാകാന്‍ അസൗകര്യം അറിയിച്ച ശ്രീനാഥ് ഭാസിയോട് നാളെ രാവിലെ ഹാജരാകാന്‍ മരട് സി.ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാധ്യമശ്രദ്ധ മാറിയതോടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

  • മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെ കുറിച്ച് മതിപ്പ്; ഇവിടെ പലര്‍ക്കും അതില്ല-മോഹന്‍ലാല്‍
  • രാജുവിന് ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ് ആടുജീവിതം- മല്ലിക സുകുമാരന്‍
  • ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പോകേണ്ട എന്ന് തന്നെയാണ് തീരുമാനം- അശ്വതി ശ്രീകാന്ത്
  • നീണ്ട ഇടവേളയ്ക്കു ശേഷം ഹരിഹരന്‍ ചിത്രം; നിര്‍മാണം കാവ്യാ ഫിലിം കമ്പനി
  • നടി സുരഭി സന്തോഷ് വിവാഹിതയായി; വരന്‍ മുംബൈ മലയാളി
  • അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമായി ആടുജീവിതം
  • നടി അഞ്ജലിയുടെ വിവാഹം ഉടന്‍; വരന്‍ പ്രമുഖ നിര്‍മ്മാതാവ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ 'ആടുജീവിത'ത്തിന് പ്രദര്‍ശനാനുമതിയില്ല
  • ടൊവിനോക്കൊപ്പമുള്ള ചിത്രം; വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
  • അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions