ആരോഗ്യം

ഹെഡ്‌ഫോണ്‍ അമിത ഉപയോഗം; യുകെയില്‍ 50ല്‍ താഴെയുള്ളവര്‍ക്ക് കേള്‍വിശക്തി നഷ്ടമാകുന്നു

ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പതിവായി പാട്ട് കേള്‍ക്കുന്നതും വീഡിയോ കാണുന്നതും യുവാക്കള്‍ ശീലമാക്കി മാറ്റിയതോടെ യുകെയില്‍ 50 വയസില്‍ താഴെയുള്ളവര്‍ക്ക് വന്‍തോതില്‍ കേള്‍വിശക്തി നഷ്ടമാകുന്നുവെന്ന് വിദഗ്ധര്‍. 2030-ഓടെ ഇംഗ്ലണ്ടില്‍ നാലിലൊന്ന് ജനങ്ങള്‍ക്കും കേള്‍വിശക്തി നഷ്ടമാകുമെന്ന് ആണ് മുന്നറിയിപ്പ്. അമിതമായ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.


ആശുപത്രികളില്‍ കേള്‍വി പ്രശ്‌നങ്ങളുമായി എത്തുന്ന കാല്‍ശതമാനം രോഗികള്‍ക്കും പ്രായം 50-ല്‍ താഴെയാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഏകദേശം 50,000 അഡ്മിഷനുകളും ഇതില്‍ നടക്കുന്നു.


ഒരു ദശകം മുന്‍പ് 50ല്‍ താഴെ പ്രായമുള്ളവര്‍ കേള്‍വി പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത് ചെറിയൊരു ശതമാനം മാത്രമായിരുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പേര്‍ക്കും കേള്‍വിശക്തി കുറയുമെന്നും, ഇവര്‍ക്ക് ഹിയറിംഗ് എയ്ഡിന്റെ ആവശ്യം വരുമെന്നും ഗവേഷകര്‍ കരുതുന്നു.


ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പതിവായി ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ആളുകളില്‍ ഈ സ്ഥിതി സൃഷ്ടിക്കാന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. വളരെ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേട്ട് നടക്കുന്ന സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ വലിയ തോതില്‍ യുവജനങ്ങളുടെ കേള്‍വിശക്തി പ്രശ്‌നമാകുന്നതാണ് ഇതിന്റെ ഫലം. ആയിരക്കണക്കിന് പേരാണ് യുകെയില്‍ ഈ കേടുപാട് മൂലം ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത്.

  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  • ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
  • സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
  • 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം!
  • ഷിന്‍ഗിള്‍സ് വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നു; പ്രതിരോധ ശേഷി കുറഞ്ഞ 50ല്‍ കൂടുതലുള്ളവര്‍ക്കും വാക്‌സിന്‍
  • വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും കരളിന് ഹാനികരം
  • 50-ലേറെ കാന്‍സറുകള്‍ തിരിച്ചറിയാവുന്ന പുതിയ ബ്ലഡ് ടെസ്റ്റ് കിറ്റ് വരുന്നു
  • കടുത്ത ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് അനുമതി
  • യുകെയില്‍ പ്രമേഹം രോഗ ബാധിതരുടെ എണ്ണം 5 മില്ല്യണ്‍! ജീവിതശൈലീ രോഗം; വംശീയ ന്യൂനപക്ഷങ്ങള്‍ മുമ്പില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions