മയാമി : ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപ് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റായി.
മിയാമി ഫെഡറല്‍ കോടതിയിലെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുന്‍ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിലൊന്നെങ്കിലും ഗൂഢാലോചന നടത്തിയെന്നതാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. കുറ്റം നിഷേധിച്ച മുന്‍ പ്രസിഡന്റ്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറല്‍ കോടതിയില്‍ ഹാജരാകാന്‍ തനിക്ക് സമന്‍സ് ലഭിച്ചതായി പറഞ്ഞു.
ട്രംപ് വൈറ്റ് ഹൗസില്‍ നിന്നുള്ള രഹസ്യരേഖകള്‍ അദ്ദേഹത്തിന്റെ ഫ്‌ളോറിഡ മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്. മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറി ഒരു പ്രത്യേക ഹഷ് മണി കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തി മാസങ്ങള്‍ക്ക് ശേഷമാണ് ഈ കുറ്റപത്രം വരുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ അറ്റോര്‍ണി ജിം ട്രസ്റ്റി വ്യാഴാഴ്ച രാത്രി മുന്‍ പ്രസിഡന്റിനെതിരെ ഏഴ് കുറ്റങ്ങള്‍ ചുമത്തിയതായി സ്ഥിരീകരിച്ചു. തന്റെ ടീമിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നും പകരം ഇമെയില്‍ വഴി സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, എന്നാല്‍ മുന്‍ പ്രസിഡന്റിനൊപ്പം ഏത് അഭിഭാഷകര്‍ ഹാജരാകുമെന്ന് പറയുന്നില്ല. സ്പെഷ്യല്‍ കൗണ്‍സിലിന്റെ രഹസ്യരേഖകളുടെ അന്വേഷണത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള കുറ്റപത്രത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തുടര്‍ന്ന് രാജ്യത്തിന് "ഇന്ന് തീര്‍ച്ചയായും ഒരു കറുത്ത ദിനമാണ്" എന്ന് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി പറഞ്ഞു.
എല്ലാ തെറ്റുകളും നിഷേധിക്കുന്ന ട്രംപ്, അന്വേഷണം രാഷ്ട്രീയമാണെന്ന് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറഞ്ഞു . തന്റെ മുന്‍കാല അവകാശവാദങ്ങളില്‍ പലതും അദ്ദേഹം ആവര്‍ത്തിച്ചു.