ബിസിനസ്‌

വീണ്ടും പലിശനിരക്ക് കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച വീണ്ടും പലിശനിരക്കില്‍ പുതിയ വര്‍ധനവ് വരുത്തുമെന്ന സാധ്യത ശക്തമായതോടെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ നിരക്കുയരല്‍ ഭീഷണി ശക്തമായി. പ്രമുഖ മണി സേവിംഗ്‌സ് എക്‌സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലൂയീസാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജെടുത്തവര്‍ തങ്ങളുടെ കുടുംബങ്ങളുടെ ബജറ്റില്‍ ആവശ്യമായ അഴിച്ച് പണി നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.ഇതിനെ തുടര്‍ന്ന് ശരാശരി വീട്ടുടമ 2022ല്‍ അടച്ചതിനേക്കാള്‍ മുന്നൂറ് പൗണ്ട് അധികമായി മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ കൂടുതലായി നടത്തേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.


പെരുകി വരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ അത് ലോണുകളെടുത്തവരില്‍ പ്രത്യേകിച്ച് ഹോം ലോണുകളെടുത്തവരില്‍ കടുത്ത ആഘാതമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മിക്കവര്‍ക്കും മോര്‍ട്ട്‌ഗേജിന്റെ പ്രതിമാസ തിരിച്ചടവിന്‍ വന്‍ തുകയാണ് ഇതിനെ തുടര്‍ന്ന് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്. വിലക്കയറ്റം മൂലം നിത്യജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പരിധി കടക്കുന്നതോടെ അതിനെ അതിജീവിക്കാന്‍ നിരവധി പേര്‍ വീട് തന്നെ വിറ്റ് ബാധ്യത ഒഴിവാക്കാന്‍ നിര്‍ബന്ധിരാകുമെന്ന ആശങ്കയുമേറിയിട്ടുണ്ട്.

പലിശനിരക്ക് നേരത്തെ തന്നെ വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരെല്ലാം നിരക്ക് കുറഞ്ഞ ഡീലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് പകരം നിരക്കേറിയ ഡീലുകള്‍ കൊണ്ടു വന്നത് മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരില്‍ കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. റീ മോര്‍ട്ട്‌ഗേജിനുളള ചെലവും കുത്തനെ ഉയരുന്നുണ്ട്. ഇനിയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുയര്‍ത്തിയാല്‍ തല്‍ഫലമായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഇനിയും കുത്തനെ ഉയരുമെന്ന ആശങ്ക ശക്തമാകുന്നുണ്ട്.

2023 അവസാനത്തില്‍ പലിശനിരക്കിന്റെ ബേസിക് നിരക്ക് ആറ് ശതമാനം കവിയുമെന്നാണ് പ്രവചനംപണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമായി പിടിച്ച് നിര്‍ത്തുകയെന്ന സദുദ്ദേശ്യത്തോടെ ബാങ്ക് നടപ്പിലാക്കുന്ന പലിശനിരക്ക് വര്‍ധനവിനെ ലാഭമുണ്ടാക്കാനുളള അവസരമായി ചില ലെന്‍ഡര്‍മാര്‍ ദുരുപയോഗിക്കുന്നുവെന്ന ആരോപണവും അതിനിടെ ശക്തമായിട്ടുണ്ട്.

  • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
  • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
  • സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
  • യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
  • പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
  • സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
  • പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
  • പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
  • കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions