ബിസിനസ്‌

പണപ്പെരുപ്പവും, പലിശനിരക്കും ഉടനെ താഴാന്‍ പോകുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍

പണപ്പെരുപ്പവും, പലിശനിരക്കും യുകെ ജനതയെ ശ്വാസം മുട്ടിച്ചു കുറേക്കാലം ഇവിടെത്തന്നെ കാണുമെന്നു മുന്നറിയിപ്പ്. ഉയര്‍ന്ന പലിശ നിരക്കുകള്‍ അടുത്ത കാലത്തൊന്നും കുറയാന്‍ പോകുന്നില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റേറ്റ് നിശ്ചയിക്കുന്ന കമ്മിറ്റിയിലെ പുതിയ അംഗം തന്നെ മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പവും, പലിശ നിരക്കുകളും മഹാമാരിക്ക് മുന്‍പുള്ള കുറഞ്ഞ നിലയിലേക്ക് ഓട്ടോമാറ്റിക്കായി താഴുമെന്ന് കരുതാന്‍ കേന്ദ്ര ബാങ്കിന് സാധിക്കില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗമായി ചേരുന്ന മെഗാന്‍ ഗ്രീന്‍ വ്യക്തമാക്കി.


മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് നിരക്കുകള്‍ താഴുമോയെന്ന് ഉറപ്പിച്ച് പറയാന്‍ സമയമായിട്ടില്ലെന്ന് ഗ്രീന്‍ ഫിനാന്‍ഷ്യല്‍ ടൈംസില്‍ കുറിച്ചു. ഗ്രീന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലെ നിക്ഷേപങ്ങള്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.


നവ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ കറന്‍സികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം പൗണ്ട് കാഴ്ചവെയ്ക്കുന്ന ഘട്ടത്തിലാണ് ഈ പരാമര്‍ശങ്ങള്‍. എന്നാല്‍ കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവാണ് വിപണി പ്രതീക്ഷിക്കുന്നത്. 2023-ലെ രണ്ടാം പാദത്തില്‍ സ്റ്റെര്‍ലിംഗ് ഡോളറിന് എതിരെ 3% വളര്‍ച്ച നേടി.


പലിശ നിരക്കുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്ന അവസ്ഥയാണ്. പണപ്പെരുപ്പവും, വിലക്കയറ്റവും പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ലെന്നത് ആശങ്കയായി മാറുകയാണ്. എന്നാല്‍ ഇതനുസരിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ലോണുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളരുകയും ചെയ്യുന്നു.

  • കുടുംബങ്ങളുടെ വരുമാന വര്‍ധന ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പണപ്പെരുപ്പം കൂടുമോയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്ക
  • ഫെബ്രുവരിയില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നേരിയ വളര്‍ച്ച നേടി; ആശ്വാസമാകുമോ?
  • സ്വര്‍ണവില 47,000 കടന്നു, സ്വര്‍ണാഭരണ പ്രേമികള്‍ ത്രിശങ്കുവില്‍
  • യുകെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണം; ടോറികള്‍ വിഷമ വൃത്തത്തില്‍
  • പലിശ നിരക്കുകള്‍ തുടരെ നാലാം തവണയും 5.25 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയാറാകുമോ? പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജ് വിപണി
  • സ്വര്‍ണ ശേഖരത്തില്‍ യുകെയെ പിന്തള്ളി ഇന്ത്യ ഒമ്പതാമത്
  • പണപ്പെരുപ്പം വീണ്ടും താഴുമെന്ന് സൂചന; യുകെയിലെ പലിശ നിരക്ക് കുറയ്ക്കുമോ?
  • പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ; മോര്‍ട്ട്‌ഗേജ് റേറ്റ് യുദ്ധവുമായി ബാങ്കുകള്‍
  • കരുത്തു നേടി പൗണ്ട്; ഡോളറിന് എതിരെ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപയ്‌ക്കെതിരെയും മികച്ച നില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions