ടൊറന്റോ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു. വിവാഹമോചനം നേടാന്‍ തീരുമാനിച്ച വിവരം ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. കഠിനവും അര്‍ഥവത്തുമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചെന്ന കുറിപ്പ് ട്രൂഡോയും സോഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നും കുട്ടികളെ കരുതി തങ്ങളുടെയും അവരുടെയും സ്വകാര്യത മാനിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയും (48) ജസ്റ്റിന്‍ ട്രൂഡോയും (51) 2005ല്‍ ആണ് വിവാഹിതരായത്. 3 മക്കളുണ്ട്.
മൂന്നാം തവണയാണ് ട്രൂഡോ കാനഡയിൽ അധികാരത്തിലേറിയത് .