ഇമിഗ്രേഷന്‍

സ്റ്റുഡന്റ് വിസയിലുള്ളവര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ കോഴ്സ് കഴിയണം

കുടിയേറ്റം രാഷ്ട്രീയ വിവാദമായി മാറിയതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. നെറ്റ് ഇമിഗ്രിഷേന്‍ 2019 ന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടു വരുമെന്ന വാക്ക് പാലിക്കുക കൂടി ലക്ഷ്യമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍.

2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധനകള്‍ ഉണ്ടായിരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്‌സ്‌ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങി ഏത് വിസയിലേക്ക് മാറണമെങ്കിലും ഇനി പറയുന്നവയില്‍ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചിരിക്കണം.


സ്റ്റുഡന്റ്‌സ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍, ഡിഗ്രില്‍ തലത്ത്‌ലോ, ഉയര്‍ന്നതലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സെര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്ന തീയതിക്ക് മുന്‍പുള്ള ഒരു സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കില്‍, പി എച്ച് ഡി വിദ്യാര്‍ത്ഥികളാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്‌സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളില്‍ സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്.

നിലവില്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിബന്ധന പാലിച്ചിരിക്കണം. നിങ്ങള്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതായുള്ള സ്‌പോണ്‍സറുടെ സാക്ഷ്യപത്രം കൂറ്റി നല്‍കേണ്ടി വരും.

അതുപോലെ സ്റ്റുഡന്റ് വിസയില്‍ വരുത്തിയിരിക്കുന്ന മറ്റൊരു മാറ്റമാണ് ആശ്രിത വിസയുമായി ബന്ധപ്പെട്ടത്. 2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുക.

  • ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം നിലനിര്‍ത്തി ഇന്ത്യക്കാര്‍
  • ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങള്‍ ഇ-വിസ തിരിച്ചടിയാകുന്നു
  • യുകെയില്‍ നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 906,000 എന്ന റെക്കോര്‍ഡ് നിലയില്‍
  • യുകെ ഇനി ഇ-വിസയിലേക്ക്, ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരം
  • മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പ് സംഘം
  • യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം തടവും വന്‍ തുക പിഴയും!
  • കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബര്‍മിംഗാമില്‍; പിന്നില്‍ മാഞ്ചസ്റ്ററും കവന്‍ട്രിയും
  • ബ്രിട്ടീഷ് ജനസംഖ്യയില്‍ കുടിയേറ്റ സഖ്യ പെരുകുന്നു; ചില ഇടങ്ങളില്‍ 22ല്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം കുടിയേറിയവര്‍
  • ഗ്രാഡ്വേറ്റ് വിസ ചുരുക്കാന്‍ കടുപ്പമേറിയ ഇംഗ്ലീഷ് ടെസ്റ്റ്; നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സുനാക്
  • ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions