അസോസിയേഷന്‍

യുക്മ കേരളപൂരം വള്ളംകളി വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും; നിരവധി കേരളീയ കലാരൂപങ്ങള്‍

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണര്‍ത്തുവാന്‍ അണിയറയില്‍ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങള്‍. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതല്‍ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാന്‍സും കാണികള്‍ക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും.

യുക്മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതല്‍ വള്ളംകളി പ്രേമികളെ ആനന്ദത്തിലാറാടിച്ച കലാപ്രകടനങ്ങളാണ് വള്ളംകളി വേദികളില്‍ നടന്ന് കൊണ്ടിരുന്നത്. പതിനായിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളുവാന്‍ സൌകര്യമുള്ള മാന്‍വേഴ്‌സ് തടാകക്കരയിലാണ് ഇത്തവണയും യുക്മ കേരളപൂരം വള്ളംകളി 2023 ന് വേദിയൊരുങ്ങുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെ അവസാന നാളുകളിലും, ഓണാഘോഷങ്ങളുടെയും നടുവില്‍ നില്‍ക്കുന്ന യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കാന്‍ പറ്റുന്ന തരത്തില്‍ എല്ലാ വിഭവങ്ങളും മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ തവണ ലൈവ് പ്രോഗ്രാമുകള്‍ നടത്തുന്നതിനായി സ്റ്റേജ് ക്രമീകരിച്ചിരുന്ന തടാകത്തിന്റെ തീരത്ത് തന്നെയാണ് ഇത്തവണയും സ്റ്റേജ് സജ്ജീകരിക്കുന്നത്. 10 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള സ്റ്റേജാണ് ലൈവ് പ്രോഗ്രാമിനായി തയ്യാറാക്കുന്നത്. രാവിലെ 10 മണി മുതല്‍ വള്ളംകളി മത്സരങ്ങളുടെ ഇടവേളകളില്‍, സ്റ്റേജില്‍ തനത് കേരളീയ കലാരൂപങ്ങളും, നൃത്ത സംഗീത ഇനങ്ങളും അരങ്ങേറും. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, യുക്മ ലയ്‌സണ്‍ ഓഫീസര്‍ മനോജ് കുമാര്‍ പിള്ള, ലിറ്റി ജിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ക്രമീകരണങ്ങള്‍ നടന്ന് വരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വേദിയില്‍, ആയിരക്കണക്കിന് കാണികളുടെ മുമ്പില്‍ തങ്ങളുടെ കലാപ്രാവീണ്യം പ്രദര്‍ശിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരന്‍മാര്‍ക്ക് യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സ്, ക്‌ളാസ്സിക്കല്‍ ഡാന്‍സ്, നാടന്‍ പാട്ട്, തനത് കേരളീയ കലാരൂപങ്ങള്‍, മ്യൂസിക് ബാന്‍ഡ്, മൈം തുടങ്ങി വൈവിദ്ധ്യമേറിയ ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ അഞ്ചാമത് കേരളപൂരം വള്ളംകളി വേദിയില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ (ഗ്രൂപ്പ് ഇനങ്ങള്‍ക്ക് മുന്‍ഗണന) ഉള്‍ക്കൊള്ളിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:

ലീനുമോള്‍ ചാക്കോ +447868607496

സ്മിത തോട്ടം +447450964670

മനോജ്കുമാര്‍ പിള്ള +447960357679

ലിറ്റി ജിജോ +447828424575.


  • മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി ( MAD) രൂപംകൊണ്ടു
  • പത്താമത് കുറിച്ചി നീലംപേരൂര്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 30ന് മാഞ്ചസ്റ്ററില്‍
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്
  • 'ലിമ'യുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി
  • ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാല്‍ഫോര്‍ഡ് ചാമ്പ്യന്മാര്‍
  • യുക്മ കേരളപൂരം വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാന്‍ ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദ് ജോസും
  • 'പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ 13 ഞായറാഴ്ച
  • ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ്' കൂട്ടായ്മ
  • നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്മരായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions