ഇമിഗ്രേഷന്‍

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള യുകെ വിസ നിയമങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യത


ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള വിസ ചട്ടങ്ങളില്‍ ബ്രിട്ടന്‍ ഇളവുകള്‍ വരുത്തിയേക്കുമെന്ന് സൂചന. പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഇത് പറഞ്ഞതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ വിധേയമാകുന്ന വിഷയമാണെന്നതിനാല്‍, ഇളവുകള്‍ നല്‍കുകയാണെങ്കില്‍ പോലും അത് പരിമിതമായിരിക്കും എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.


ഇതുവരെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് വിസ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. കൂടുതല്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2016-ല്‍ ബ്രക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനു ശേഷം, ബ്രിട്ടനിലെത്തുന്ന വിദേശികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്ക്.


കൂടാതെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയം കുടിയേറ്റമായിരിക്കുമെന്നുള്ളത് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ ഏറെ ഇളവുകള്‍ ഒന്നും പ്രതീക്ഷിക്കണ്ട എന്നാണ് ബ്രിട്ടീഷ് വൃത്തങ്ങള്‍ പറയുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ നീണ്ടു പോകാന്‍ തന്നെ കാരണമായത് വിസ ചട്ടങ്ങളുമായി ബന്ധപ്പെട്ട ഇളവുകളിന്മേലുള്ള ചര്‍ച്ചകളായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ നിലവില്‍ വരുമെന്ന് പറഞ്ഞിരുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച്, ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ആശങ്ക പരസ്യമാക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ക്കശ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാരാണെന്ന സുവെല്ലയുടെ വാക്കുകള്‍ വിവാദമായിരുന്നു.

  • യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം തടവും വന്‍ തുക പിഴയും!
  • കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബര്‍മിംഗാമില്‍; പിന്നില്‍ മാഞ്ചസ്റ്ററും കവന്‍ട്രിയും
  • ബ്രിട്ടീഷ് ജനസംഖ്യയില്‍ കുടിയേറ്റ സഖ്യ പെരുകുന്നു; ചില ഇടങ്ങളില്‍ 22ല്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം കുടിയേറിയവര്‍
  • ഗ്രാഡ്വേറ്റ് വിസ ചുരുക്കാന്‍ കടുപ്പമേറിയ ഇംഗ്ലീഷ് ടെസ്റ്റ്; നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സുനാക്
  • ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയോ?
  • കുടിയേറ്റ വിസകളുടെ എണ്ണം ഓരോ വര്‍ഷവും കുറയ്ക്കുമെന്ന് റിഷി സുനാകിന്റെ വാഗ്‌ദാനം
  • ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍; ടോറികളെ വീഴ്ത്താനായുള്ള പൂഴിക്കടകന്‍
  • കുടുംബങ്ങള്‍ക്കുള്ള നിയന്ത്രണം: ഹെല്‍ത്ത് & കെയര്‍ വിസ അപേക്ഷയില്‍ 76% ഇടിവ്
  • കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് ബ്രിട്ടനില്‍ തങ്ങുന്ന ഓരോ വര്‍ഷവും ഇനി നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ്
  • ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ തുടരും; ഇന്ത്യക്കാര്‍ക്ക് ആശ്വാസിക്കാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions