കവന്‍ട്രി റഗ്ബിയില്‍ താമസിക്കുന്ന മലയാളികളായ സജിതിന്റെയും സബിത്തിന്റെയും പിതാവ് എലപ്പുള്ളി രാമശേരി മരുതി ഗാര്‍ഡനില്‍ വെങ്കിടാചലപതി (പതിമാഷ് - 81) വാഹനാപകടത്തില്‍ മരിച്ചു. കര്‍ഷകശ്രീ ജേതാവ് ഭുവനേശ്വരിയമ്മയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ വെങ്കിടാചലപതിഓടിച്ച സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വെങ്കിടാചലപതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചന്ദ്രനഗറില്‍ വച്ചാണ് അപകടം സംഭവിച്ചത്.
കവന്‍ട്രി ഹിന്ദു സമാജത്തിലടക്കം സജീവാംഗങ്ങളായ സജിതും സബിത്തും ഐടി ജീവനക്കാരാണ് ഇരുവരും. ഏക സഹോദരി സബിത ഊട്ടിയില്‍ സ്‌കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയാണ്.