അസോസിയേഷന്‍

ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാല്‍ഫോര്‍ഡ് ചാമ്പ്യന്മാര്‍

യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്‍മാരായി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാല്‍ഫോര്‍ഡ് യുക്മ ട്രോഫിയില്‍ മുത്തമിട്ടത്. മോനിച്ചന്‍ ക്യാപ്റ്റനായ ബി എം എ കൊമ്പന്‍സ് ബോട്ട്ക്ലബ്ബിന്റെ കാവാലം റണ്ണര്‍ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എന്‍ എം സി എ ബോട്ട്ക്ലബ്ബ് നോട്ടിംങ്ങ്ഹാമിന്റെ കിടങ്ങറ നേടി. നാലാം സ്ഥാനത്ത് ആന്റണി ബോട്ട്ക്ലബിന്റെ ആനാരി, അഞ്ചാം സ്ഥാനത്തിന് സെവന്‍ സ്റ്റാര്‍ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍, ആറാം സ്ഥാനം റോയല്‍ 20 ബോട്ട് ക്ലബ്ബിന്റെ കുമരകം എന്നീ ടീമുകളാണ് നേടിയത്.വനിതകളുടെ പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനം സ്‌കന്‍ന്തോപ്പ് പെണ്‍കടുവകള്‍ ഒന്നാം സ്ഥാനവും, അബര്‍സ് വിത്ത് മലയാളി ടീം രണ്ടാം സ്ഥാനവും, എന്‍ എം സി എ നോട്ടിംങ്ഹാം മൂന്നാം സ്ഥാനവും നേടി.

രാവിലെ യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടന്റെയും ദേശീയ പതാകകള്‍ ഉയര്‍ത്തിയതോടെ യുക്മ കേരളപൂരം കളി മത്സരത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിച്ചു. ഉച്ചക്ക് യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കിയ വര്‍ണപ്പകിട്ടാര്‍ന റാലിയോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് വള്ളംകളി മത്സരം കാണാനെത്തിയ ആയിരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച് താരങ്ങളായ ജോജു ജോര്‍ജ്, കല്ല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ ബൈജു തിട്ടാല, ചലച്ചിത്ര പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം, വ്‌ലോഗര്‍ സുജിത്ത് ഭക്തന്‍ തുടങ്ങിയ പ്രശസ്തരും വേദിയിലെത്തി. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വള്ളംകളി ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ജോജു ജോര്‍ജ്, കല്ല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ ബൈജു തിട്ടാല, അഭിജിത്ത് കൊല്ലം, സുജിത്ത് ഭക്തന്‍ തുടങ്ങിയവര്‍ തിരികൊളുത്തി. സമ്മേളനം ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് നന്ദി പറഞ്ഞു.

വൈകിട്ട് നടന്ന സമാപന സമ്മാനദാന സമ്മേളനം കേംബ്രിഡ്ജ് ഡപ്യൂയൂട്ടി മേയര്‍ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി കൗണ്‍സിലര്‍ ബൈജു തിട്ടാലയും ഡോ.ബിജു പെരിങ്ങത്തറയും ചേര്‍ന്ന് സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ആയിരത്തി അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് മാത്യു അലക്‌സാണ്ടര്‍ സമ്മാനിച്ചു. മെഡലുകള്‍ ജേക്കബ് കോയിപ്പള്ളി വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജും, ആയിരം പൗണ്ട് ക്യാഷ് പ്രൈസ് വോസ്‌റ്റെകിന് വേണ്ടി ട്രഷറര്‍ ഡിക്‌സ് ജോര്‍ജും, മെഡലുകള്‍ തമ്പി ജോസും വിതരണം ചെയ്തു. മൂന്നാം സ്ഥാനക്കാരുടെ ട്രോഫി വൈസ് പ്രസിഡന്റ് ഷീജാേ വര്‍ഗീസും അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് രാകേഷ് ശങ്കരനും, മെഡലുകള്‍ സി എ ജോസഫും വിതരണം ചെയ്തു.

യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, യുക്മ മുന്‍ പ്രസിഡന്റും ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ള, മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ മുന്‍ ട്രഷറര്‍ ഷാജി തോമസ്, ടിറ്റോ തോമസ്, ജയകുമാര്‍ നായര്‍, സണ്ണി മോന്‍ മത്തായി, സാജന്‍ സത്യന്‍, ജിജോ മാധവപ്പള്ളില്‍, റീജിയണല്‍ പ്രസിഡന്റുമാരായ ബിജു പീറ്റര്‍, വര്‍ഗീസ് ഡാനിയേല്‍, ജയ്‌സന്‍ ചാക്കോച്ചന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജോര്‍ജ് തോമസ്, റീജിയണല്‍ സെക്രട്ടറിമാരായ അമ്പിളി സെബാസ്റ്റ്യന്‍, സുനില്‍ ജോര്‍ജ്, പീറ്റര്‍ ജോസഫ്, ജോബിന്‍ ജോര്‍ജ്, ബെന്നി ജോസഫ്, ജേക്കബ് കോയിപ്പള്ളി, മുന്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ്, ദേവലാല്‍ സഹദേവന്‍, സെലീനാ സജീവ് തുടങ്ങി റീജിയണല്‍ ഭാരവാഹികള്‍, യുക്മ അംഗ അസോസിയേഷന്‍ പ്രതിനിധികള്‍, ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വള്ളംകളി മത്സരങ്ങളുടെ കൃത്യമായ ഇടവേളകളില്‍ വേദിയിലും പരിസരത്തുമായ മെഗാ തിരുവാതിര, പുലികളി, അഭിജിത്തിന്റെ ഗാനമേള, ചായ് & കോഡ്‌സ് ബാന്‍ഡിന്റെ പ്രകടനങ്ങള്‍ , വിനോദ് നവധാര ടീമിന്റെ ചെണ്ടമേളം, മറ്റ് നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ എന്നിങ്ങനെ കാണികളായെത്തിയ ആയിരങ്ങള്‍ക്ക് ദിവസം മുഴുവനും ആര്‍ത്ത് ഉല്ലസിക്കാനുള്ള എല്ലാത്തരം ചേരുവകളുമൊരുക്കിയിരുന്നു യുക്മ നേതൃത്വം.സി. എ ജോസഫ്, തോമസ് പോള്‍, ജിനോ സെബാസ്റ്റ്യന്‍, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവര്‍ വള്ളംകളി മത്സരത്തിന്റെ മനോഹിത റണ്ണിംഗ് കമന്‍ട്രിയിലൂടെ രചിച്ചു.

കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ജലോത്സവമായ യുക്മ കേരളപൂരം വള്ളംകളി സ്‌പോണ്‍സര്‍മാര്‍ ചെയ്തത്

യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരഭകരായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, മൈ ലോക്കല്‍ ഇന്‍ഡ്യന്‍/ മട്ടാഞ്ചേരി കാറ്ററിംഗ് (ടോണ്ടന്‍), മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എസ്സ്.ബി.ഐ. യു കെ, മലബാര്‍ ഫുഡ്‌സ് ലിമിറ്റഡ്, ലവ് ടു കെയര്‍, വോസ്റ്റെക്, ജി.കെ ടെലികോം ലിമിറ്റഡ്, എന്‍വെര്‍ട്ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, ഏലൂര്‍ കണ്‍സല്‍റ്റന്‍സി ലിമിറ്റഡ്, RR ഹോളിസ്റ്റിക് കെയര്‍, ഉടന്‍ റിലീസിനൊരുങ്ങുന്ന മലയാള ചിത്രം 'ആന്റണി' എന്നിവരാണ്.

യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഠിനമായ പരിശീലനം കഴിഞ്ഞെത്തിയ 26 പുരുഷ ടീമുകള്‍ മത്സര വള്ളംകളിയില്‍ പങ്കെടുത്തത്. വനിതകളുടെ പ്രദര്‍ശന വള്ളംകളി മത്സരത്തില്‍ 4 ടീമുകള്‍ പങ്കെടുത്തു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കാണികളുടെ സൗകര്യാര്‍ത്ഥം ദിവസം മുഴുവന്‍ മൈ ലോക്കല്‍ ഇന്ത്യന്‍ / മട്ടാഞ്ചേരി കാറ്ററിംഗ് സ്ഥാപനത്തിന്റെ ഭക്ഷണ കൗണ്ടര്‍ ഉണ്ടായിരുന്നു.

വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാന്‍ റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും, മഗ്‌നാസിഷന്‍ ടിവിയുടെ ലൈവ് ടെലികാസ്റ്റിംഗിലൂടെ വീക്ഷിച്ച ലോകമെമ്പുമുള്ള പ്രേക്ഷകരോടും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ നന്ദി അറിയിച്ചു.

  • മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി ( MAD) രൂപംകൊണ്ടു
  • പത്താമത് കുറിച്ചി നീലംപേരൂര്‍ കുടുംബ സംഗമം സെപ്റ്റംബര്‍ 30ന് മാഞ്ചസ്റ്ററില്‍
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 14ന് ബോള്‍ട്ടണിലെ തോണ്‍ലിയില്‍
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്
  • 'ലിമ'യുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി
  • യുക്മ കേരളപൂരം വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാന്‍ ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദ് ജോസും
  • 'പ്രവാസി മലയാളികള്‍ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കല്‍ ടൂറിസം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ 13 ഞായറാഴ്ച
  • യുക്മ കേരളപൂരം വള്ളംകളി വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും; നിരവധി കേരളീയ കലാരൂപങ്ങള്‍
  • ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ്' കൂട്ടായ്മ
  • നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്മരായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions