ഇമിഗ്രേഷന്‍

യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യക്കാരുടെ ഇടി; ജൂണ്‍ വരെയുള്ള കാലയളവില്‍ എത്തിയത് 142848 പേര്‍

ലണ്ടന്‍: അടുത്ത വര്‍ഷം ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന വിദ്യാര്‍ഥി വിസ നിയന്ത്രണത്തിന് മുന്നോടിയായി യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,42,848 ലക്ഷം സ്റ്റുഡന്റ് വീസകള്‍ യുകെ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54% (49,883 അധിക വീസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഗ്രാന്‍ഡുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്പോള്‍ അത് ഏഴ് ഇരട്ടിയോളമാണ്.


യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫിസാണ് ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ കണക്കുകള്‍ പുറത്തു വിട്ടത്. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ പ്രധാന അപേക്ഷകര്‍ക്ക് 4,98,626 സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ഥി വീസകള്‍ അനുവദിച്ചിട്ടുണ്ട്.


അതായത്, 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലും 2019 ജൂണില്‍ അവസാനിച്ച വര്‍ഷത്തിനേക്കാള്‍ ഇരട്ടിയുമാണ് (108% വര്‍ധന). ഇന്ത്യക്ക് പിന്നിലായി ചൈനയാണ് നിലവില്‍. 1.07 ലക്ഷം വീസകളാണ് പ്രസ്തുത കാലയളവില്‍ അനുവദിച്ചത്. സ്‌പോണ്‍സേഡ് സ്റ്റഡി ഗ്രാന്‍ഡുകളില്‍ പകുതിയോളവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. നൈജീരിയ, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.


വിദ്യാര്‍ഥി വിസയില്‍ എത്തുന്നവര്‍ക്ക് പങ്കാളികളെ കൊണ്ടുവരുന്നതിന് ജനുവരി മുതല്‍ വിലക്ക് നിലവില്‍ വരുകയാണ്. പിന്നീട് പിഎച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കാളികളെ കൊണ്ടുവരുന്നതിന് അനുവാദമുള്ളൂ. ഇത് പരിഗണിച്ചു ഈ മാസവും അടുത്തമാസവുമായി നൂറുകണക്കിന് പേരാണ് വിദ്യാര്‍ഥി വിസയില്‍ എത്താനിരിക്കുന്നത്.

 • അധികാരത്തിലെത്തിയാല്‍ കുടിയേറ്റത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ലേബറും
 • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം
 • ഈ വര്‍ഷം 10 മാസം യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍
 • വിദേശ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് മിനിമം സാലറി 34,500 പൗണ്ട് ആവും; കെയറര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തി
 • സ്റ്റുഡന്റ്, വര്‍ക്ക് വിസകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ ഇടിഞ്ഞ് തുടങ്ങും
 • ഒക്ടോബര്‍ 4 മുതല്‍ ഹോം ഓഫീസ് വിസ, ഹെല്‍ത്ത് കെയര്‍ ഫീസുകള്‍ വര്‍ധിക്കും; കുടിയേറ്റ കുടുംബങ്ങള്‍ക്ക് ബാധ്യത
 • യുകെ വിസ ഫീസ് വര്‍ദ്ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍; വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് കൂടും; സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടും
 • ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള യുകെ വിസ നിയമങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യത
 • സ്റ്റുഡന്റ് വിസയിലുള്ളവര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ കോഴ്സ് കഴിയണം
 • വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ നിരക്ക് ഉയരാം; കുടിയേറ്റത്തിന് ഒരുങ്ങുന്നവര്‍ക്കു തിരിച്ചടി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions