വിസിറ്റിങ് വിസയില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ പിതാവിനെ തേടി മരണമെത്തി. ലെസ്റ്റര്‍ മലയാളികളായ അനിത പണിക്കരുടെയും സഹോദരി കേശവിയുടെയും പിതാവ് രാമകൃഷ്ണ പണിക്കര്‍(68) ആണ് മരിച്ചത്.
മക്കളോടൊപ്പം നില്‍ക്കുവാനായി വിസിറ്റിംഗ് വിസയില്‍ യുകെയില്‍ എത്തിയ അദ്ദേഹം കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തലയാണ് സ്വദേശം.