ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മെഗാ ഓണം വമ്പന്‍ ജനാവലിയോട് കൂടി അതി ഗംഭീരമായി ലിവര്‍പൂള്‍ മലയാളികള്‍ കൊണ്ടാടി. ചരിത്രത്തില്‍ ആദ്യമായി മേഴ്‌സി സൈഡ് കൗണ്ടിയില്‍ നിന്ന് രണ്ടു മേയര്‍മാരും (ലിവര്‍പൂള്‍ Marry Ramsussen and നോസിലി കൗണ്‍സില്‍ Eddy Connar & Sue Connar) ലിമയുടെ ഓണം ആഘോഷങ്ങളില്‍ പങ്കെടുത്തത് ഓണ ആഘോഷങ്ങള്‍ക്ക് ലിവര്‍പൂളില്‍ പത്തര മാറ്റ് പകിട്ട് ഏകി. ലിവര്‍പൂളിലെ മനോഹരമായ നോസിലി ലെസര്‍ സെന്ററില്‍ വച്ചായിരുന്നു ലിമയുടെ ഓണം ആഘോഷങ്ങള്‍.
വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളിയും, തിരുവാതിരയും, ഭരതനാട്യവും , കിടിലന്‍ മാവേലിമാരും , കാണികളെ കുടുകുടാ പൊട്ടി ചിരിപ്പിച്ച കോമഡി സ്‌കിറ്റും, അരി കൊമ്പനും, ലിവര്‍പൂളിലെ സുന്ദരന്‍മാരും, സുന്ദരികളും അവതരിപ്പിച്ച കേരളീയം ഫാഷന്‍ ഷോയും, യൂറോപ്പില്‍ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, കൂടാതെ വിവിധങ്ങള്‍ ആയ തകര്‍പ്പന്‍ ഡാന്‍സുകളാലും വളരെ വിപുലമായി ലിമ ഓണം ആഘോഷിച്ചു..
രണ്ട് മേയര്‍മാരും, ലിമ പ്രസിഡന്റ് ജോയി അഗസ്തി, ലിമ സെക്രട്ടറി ജിനോയ് മാടന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
തദവസരത്തില്‍ GCSC & A Level പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള ലിമ സര്‍ട്ടിഫിക്കറ്റുകള്‍ മേയര്‍മാര്‍ കുട്ടികള്‍ക്ക് നല്‍കി ആദരിക്കുകയും ചെയ്തു.
GCSC ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി അവാര്‍ഡ് നേടിയത് ജാനറ്റ് ബിജുവും, A Level ന് അവാര്‍ഡ് നേടിയത് മരിയ സോജനും ആണ്.
തുടര്‍ന്ന് ലിമയുടെ ട്രസ്റ്റീ ജോയ്‌മോന്‍ തോമസ് ലിമയുടെ ഓണത്തിന് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
രാവിലെ 11 മണിക്ക് ആരംഭിച്ച ലിമ ഓണം ആഘോഷങ്ങള്‍ ഓണം സ്‌പെഷ്യല്‍ ഡിജെ ക്ക് ശേഷം രാത്രി 9 മണിയോടു കൂടി പര്യവസാനിച്ചു.