ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ പാറേല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ കോട്ടേരില്‍ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് .ചാരിറ്റി അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ലഭിച്ചപണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറും .
കുര്യാക്കോസിന്റെ അയല്‍വാസി ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ബിജു നംബനത്തേല്‍ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .രക്ഷാധികാരി തമ്പി ജോസാണ് .