ചരമം

കുടുംബത്തോടൊപ്പം ഔട്ടിംഗിന് പോയ അയര്‍ലന്റിലെ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഔട്ടിംഗിന് പോയ അയര്‍ലന്റിലെ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു . ലീമെറിക്കില്‍ കുടുംബസമേതം താമസിച്ചിരുന്ന എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി സുജ പ്രദീപ് (50) ആണ് അന്തരിച്ചത്. അയര്‍ലന്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ്.


കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. വിദ്യാര്‍ത്ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍.


നാട്ടില്‍ അവധിക്കു പോയ സുജ അടുത്തിടെയാണ് ലീമെറിക്കില്‍ മടങ്ങിയെത്തിയത്. ലീമെറിക്കിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതയായ സുജ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവ് പ്രദീപിന് ഒപ്പം സജീവ സാന്നിധ്യം വഹിച്ചിരുന്ന ആളായിരുന്നു. സംസ്‌കാരം പിന്നീട് കേരളത്തില്‍.

  • ഹൃദയാഘാതം: തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നിര്യാതയായി
  • ബര്‍മിംഗ്ഹാമിലെ ജെനി ജോര്‍ജിന്റെ പൊതുദര്‍ശനം 26ന്; സംസ്‌കാരം 27ന്
  • പോളണ്ടില്‍ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു
  • ബര്‍മിംഗ്ഹാമില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു
  • കണ്ണൂര്‍ സ്വദേശിയായ യുവാവ് കാനഡയില്‍ ബോട്ടു സവാരിക്കിടെ വീണു മരിച്ചു
  • ലെസ്റ്ററില്‍ മക്കള്‍ക്കൊപ്പം താമസിക്കാനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു
  • ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി അന്തരിച്ചു
  • റഗ്ബിയില്‍ താമസിക്കുന്ന മലയാളി സഹോദരങ്ങളുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions