Don't Miss

പുതുപ്പള്ളിയിലെ ഷോക്ക് ട്രീറ്റ്‌മെന്റ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള വിജയം പിണറായി സര്‍ക്കാരിനും സിപിഎം, സൈബര്‍ പോരാളികള്‍ക്കും ഇരു കവിളത്തും ഏറ്റ അടി. സഹതാപ തരംഗം എന്നൊക്കെ പറഞ്ഞു സഖാക്കള്‍ എത്രയൊക്കെ ന്യായീകരിച്ചു മെഴുകാന്‍ നോക്കിയാലും ഭരണ വിരുദ്ധവികാരം വലിയൊരു ഘടകമായിട്ടുണ്ട്. സര്‍ക്കാരിന്റെ വഴിവിട്ട പോക്കിനും സഖാക്കളുടെ ധാര്‍ഷ്ട്യത്തിനും സര്‍വോപരി ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും മൃഗീയമായി വേട്ടയാടിയതിനു ജനം നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റ് ആണ് ഈ വിജയം.


പുതുപ്പള്ളി ഫലം മൂലം സംസ്ഥാന ഭരണത്തില്‍ ഒരു മാറ്റവും സംഭവിക്കില്ലെങ്കിലും രാഷ്ട്രീയ കേരളത്തില്‍ അതുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ നടക്കുന്ന പാര്‍ലമെന്റ തെഞ്ഞെടുപ്പിലും ഈ ആവേശം നിലനിര്‍ത്താന്‍ കഴിയും. സമീപകാലങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞെന്ന വാദമാകും പ്രതിപക്ഷം ഉന്നയിക്കുക. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫിന്റെ ഭാഗമായതിനാലാണു കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് നേട്ടം കൊയ്യാന്‍ കഴിഞ്ഞതെന്നും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാന്‍ കഴിഞ്ഞതെന്നുമായിരുന്നു ഇതുവരെയുള്ള അവകാശവാദം. ഇത്തവണ യു.ഡി.എഫിന്റെ വോട്ട് വലിയ തോതില്‍ വര്‍ധിച്ചത്തോടെ എല്‍.ഡി.എഫിന്റെ വോട്ട് കുറഞ്ഞതിന് കേരളാ കോണ്‍ഗ്രസ്(എം) സമാധാനം പറയേണ്ടി വരും.



ഉമ്മന്‍ചാണ്ടിയുടെ സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവുമെല്ലാം ഒരുപോലെ പ്രതിഫലിച്ചപ്പോള്‍ പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിലും വന്‍ മുന്നേറ്റം നടത്തിയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച പഞ്ചായത്തുകള്‍ പോലും ചാണ്ടി ഉമ്മന് വലിയ മുന്നേറ്റം നല്‍കി. സ്വന്തം നാടായ മണര്‍കാട്ട് പോലും ജെയ്ക്കിനെ പിന്നിലാക്കിയ ചാണ്ടി ഉമ്മന്‍ ഒരിടത്തും എല്‍ഡിഎഫിന് ആശ്വസം നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം.


മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുര്‍ഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  • കേരളത്തിലെ നിപ്പ ഭീഷണി: സ്ഥിതി വിലയിരുത്തി യുകെ
  • നഷ്ടപ്രണയം വീണ്ടെടുക്കാന്‍ ഓണ്‍ലൈന്‍ ദുര്‍മന്ത്രവാദം; ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് ആറ് ലക്ഷം പോയി
  • ഉത്രാട ദിനത്തില്‍ സര്‍ക്കാരിനെ കൈയയച്ചു സഹായിച്ചു മദ്യപര്‍. ബെവ്‌കോ വിറ്റത് 116 കോടിയുടെ മദ്യം
  • പുതുപ്പള്ളിയില്‍ നിലമൊരുക്കാന്‍ ഭരണിപ്പാട്ടുമായി മണിയാശാന്‍
  • ചരിത്രം കുറിച്ച് ചന്ദ്രയാന്‍ -3, വിജയകരമായി വിക്രം ലാന്‍ഡര്‍ ദക്ഷിണധ്രുവത്തിലിറങ്ങി
  • രാഹുലിനെതിരെ ഫ്ലയിങ് കിസ് വിവാദം
  • പരമാവധി ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു; രാഹുലിന്റെ അയോഗ്യത നീങ്ങും
  • മരംമുറിയില്‍ തമ്മിലടിച്ച് ചാനലുകള്‍; പരിഹാസവുമായി സോഷ്യല്‍മീഡിയ
  • വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേയ്ക്ക്; എംജി സര്‍വകലാശാല പൂട്ടല്‍ ഭീഷണിയില്‍
  • ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ ചാണ്ടിയാവാന്‍ ശ്രമിക്കൂ; ഉപദേശവുമായി നായനാരുടെ മകന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions